സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കി; ഡാറ്റ നശിപ്പിക്കും, കൊവിഡ് വിവര വിശകലനത്തിന് ഇനി സി-ഡിറ്റ്

സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കി; ഡാറ്റ നശിപ്പിക്കും, കൊവിഡ് വിവര വിശകലനത്തിന് ഇനി സി-ഡിറ്റ്

കൊവിഡ് വിവര വിശകലനത്തില്‍ നിന്ന് സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി-ഡിറ്റ് നിര്‍വഹിക്കും. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇനിമുതല്‍ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിങ്ക്‌ളറിന് അവകാശമുണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റകള്‍ സ്പ്രിങ്ക്‌ളര്‍ നശിപ്പിക്കണം. സ്പ്രിങ്ക്‌ളറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന് വേണ്ടിയുള്ള കരാര്‍ മാത്രമാണെന്നും, ഈ സമയത്തും കമ്പനിക്ക് സി-ഡിറ്റിന്റെ കൈവശമുള്ള വിവരങ്ങള്‍ കാണാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ വിവരം ശേഖരിക്കുന്നതിനും വിശകലനത്തിനുമായായിരുന്നു വിദേശ കമ്പനിയായ സ്പ്രിങ്ക്‌ളറിന്റെ സേവനം സര്‍ക്കാര്‍ ഉപയോഗിച്ചത്. ഇത് വലിയ വിവാദമായി മാറിയിരുന്നു. ഡാറ്റാ ചോര്‍ച്ചയുള്‍പ്പടെയുള്ള ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതിക്ക് മുന്നിലെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവര ശേഖരണത്തില്‍ നിന്ന് സ്പ്രിങ്ക്‌ളറിനെ ഒഴിവാക്കിയതായി സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in