പരീക്ഷകള്‍ മെയ് 26 മുതല്‍; എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കും

പരീക്ഷകള്‍ മെയ് 26 മുതല്‍; എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കും

Published on

എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷകള്‍ നേരത്തെ തീരുമാനിച്ചിരുന്നത് പോലെ മെയ് 26ന് ആരംഭിക്കും. പരീക്ഷകള്‍ നടത്താന്‍ കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ തീരുമാനം. അനുമതി ലഭിച്ചതോടെ പരീക്ഷകള്‍ മുന്‍നിശ്ചയിച്ചത് പോലെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പരീക്ഷാ ടൈംടേബിള്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷകള്‍ നടത്തിന്നതിന് ആവശ്യമായ മുന്‍ കരുതലും ഗതാഗത സൗകര്യവും ഒരുക്കുന്നതാണ്. എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ടാക്കും. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളോ രക്ഷിതാക്കളോ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

logo
The Cue
www.thecue.in