24 മണിക്കൂറില്‍ 5242 പുതിയ കേസുകള്‍, മരണം 157; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96,000 കടന്നു

24 മണിക്കൂറില്‍ 5242 പുതിയ കേസുകള്‍, മരണം 157; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96,000 കടന്നു

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 96169 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 5242 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 157 മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് രാജ്യത്ത് ഇതുവരെ മരിച്ചത് 3029 പേരാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം, നിലവില്‍ 56,316 പേര്‍ ചികിത്സയിലുണ്ട്, 36,823 പേര്‍ രോഗമുക്തരായി. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 33,053 ആയി.

അതേസമയം രാജ്യത്ത് നാലാം ഘട്ട ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ നിലവില്‍ വരികയാണ്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനസ്ഥാപിക്കാനായി കൂടുതല്‍ ഇളവുകളോടെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍. ഇളവുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറങ്ങും.

Related Stories

No stories found.
logo
The Cue
www.thecue.in