കൊവിഡില്‍ അന്വേഷണം വേണം, ഉറവിടം കണ്ടെത്തണം; ഡബ്ല്യുഎച്ച്ഒയ്‌ക്കെതിരെ ഇന്ത്യയടക്കം 62 രാജ്യങ്ങള്‍

കൊവിഡില്‍ അന്വേഷണം വേണം, ഉറവിടം കണ്ടെത്തണം; ഡബ്ല്യുഎച്ച്ഒയ്‌ക്കെതിരെ ഇന്ത്യയടക്കം 62 രാജ്യങ്ങള്‍

ലോകാരോഗ്യസംഘടന കൊവിഡ് കൈകാര്യ ചെയ്ത രീതി സംബന്ധിച്ച് സ്വതന്ത്രഅന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയനും, ഓസ്‌ട്രേലിയയും മുന്നോട്ട് വെച്ച ആവശ്യത്തെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ പിന്‍തുണച്ചത്. തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന ലോകാരോഗ്യ അസംബ്ലിക്കു മുന്നോടിയായി തയ്യാറാക്കിയ കരട് പ്രമേയത്തിലായിരുന്നു ആവശ്യം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊറോണ വൈറസ് പ്രതിസന്ധിയെക്കുറിച്ചും, ലോകാരോഗ്യ സംഘടനയുടെ കൊവിഡ് കാലത്തെ നടപടികളെക്കുറിച്ചും നിഷ്പക്ഷവും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്ന് പ്രമേയത്തില്‍ പറയുന്നു. അംഗരാജ്യങ്ങളോട് ആലോചിച്ച് പടിപടിയായി സമഗ്രമായ വിലയിരുത്തല്‍ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണമെന്നും, കൊവിഡിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം വേണമെന്നും കരട് ആവശ്യപ്പെടുന്നു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യസംഘടനയെ തന്നെ അനുവദിക്കുന്നത് വേട്ടക്കാരനെയും ഗെംയിംകീപ്പറെയുമാണ് ഓര്‍മ്മിപ്പിക്കുന്നതെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് സ്‌പെയിന്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം കൊവിഡ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തെ കുറിച്ചോ ചൈനയെ കുറിച്ചോ പ്രമേയത്തില്‍ പരാമര്‍ശമൊന്നുമില്ല. ഇന്ത്യയെ കൂടാതെ, ജപ്പാന്‍, യുകെ, ന്യൂസിലന്റ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ തുടങ്ങിയവയാണ് പ്രമേയത്തെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in