'പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിക്കുന്നത് കൊറോണ വൈറസിനെ ഇല്ലാതാക്കില്ല'; ലോകാരോഗ്യസംഘടന

'പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിക്കുന്നത് കൊറോണ വൈറസിനെ ഇല്ലാതാക്കില്ല'; ലോകാരോഗ്യസംഘടന

പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിക്കുന്നത് കൊറേണ വൈറസിനെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യസംഘടന. മനുഷ്യര്‍ക്ക് ആരോഗ്യപരമായ അപകടസാധ്യത ഇത് സൃഷ്ടിക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. 'ചന്തകള്‍, തുറസായ സ്ഥലങ്ങള്‍, തെരുവുകള്‍ എന്നിവിടങ്ങളില്‍ കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ അണുനാശിനി തളിക്കാമെന്ന് നിര്‍ദേശിക്കുന്നില്ല, എന്തുകൊണ്ടെന്നാല്‍ അവിടങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അഴുക്കും അവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍ജ്ജീവമാക്കും.' ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാ പ്രതലങ്ങളിലും, രോഗകാരികളായ വൈറസുകളെ നിര്‍ജ്ജീവമാക്കുന്നതിന് ഓരേ അളവിലും രീതിയിലും അണുനാശിനി തളിക്കുന്നത് പ്രായോഗികമല്ല. പലപ്പോഴും രോഗാണുക്കളെ നിര്‍വീര്യമാക്കുന്നതിനെടുക്കുന്ന സമയം വരെ അണുനാശിനിയുടെ ഫലം നിലനില്‍ക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ അണുനാശിനി തളിക്കുന്നത് മനുഷ്യരില്‍ ദോഷഫലങ്ങളുണ്ടാക്കിയേക്കാമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.

അണുനാശിനി തളിക്കുന്നത് മൂലം രോഗമുള്ള ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരാനുള്ള സാധ്യത ഇല്ലാതാകില്ല. ക്ലോറിനും, മറ്റ് രാസവസ്തുക്കളും കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം, എന്നീ ശരീരഭാഗങ്ങളില്‍ അസ്വസ്ഥയുണ്ടാക്കാന്‍ സാധ്യതയുണ്ട്. പൊതുസ്ഥലങ്ങളില്‍ മാത്രമല്ല, വീടുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും മുകളിലും അണുനാശിനി തളിക്കുന്നത് ഫലപ്രദമല്ല. അണുനാശിനി ഉപയോഗിച്ച് വൈറസുകളെ നശിപ്പിക്കാമെന്ന് ഒരു സാഹചര്യത്തിലും ശുപാര്‍ശചെയ്യുന്നില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in