സാമ്പത്തിക പാക്കേജ് നാലാം ഘട്ടം: എട്ട് മേഖലകളില്‍ പരിഷ്‌കാരം, ഉല്‍പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം

സാമ്പത്തിക പാക്കേജ് നാലാം ഘട്ടം: എട്ട് മേഖലകളില്‍ പരിഷ്‌കാരം, ഉല്‍പാദനം വര്‍ധിപ്പിക്കുക ലക്ഷ്യം

ഇരുപത് ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്റെ നാലാംഘട്ടം പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വയംപര്യാപ്തത കൈവരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് നാലാംഘട്ട പാക്കേജ് എന്നും, ഇന്ത്യയെ കരുത്തുള്ളതാക്കുകയും സ്വന്തം മികവുകളില്‍ ഊന്നി നിന്ന് മുന്നേറാന്‍ സഹായിക്കുന്നതുമാണ് ഇവയെന്നും ധനമന്ത്രി പറഞ്ഞു.

എട്ട് മേഖലകളില്‍ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരും. ഉല്‍പാദനം, തൊഴില്‍ സാധ്യതകള്‍, നിക്ഷേപം തുടങ്ങിയവ വര്‍ധിക്കുന്നതിന് ഉതകുന്നതായിരിക്കും പരിഷ്‌കാരണങ്ങള്‍. ഖനി, പ്രതിരോധം, പരിസ്ഥിതി, എയര്‍പോര്‍ട്ട്, ഊര്‍ജവിതരണ കമ്പനികള്‍, ബഹിരാകാശം, അണുശക്തി എന്നിവയാണ് എട്ട് മേഖലകള്‍. കല്‍ക്കരി ഖനനത്തില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്നും, സംരംഭകര്‍ക്ക് വ്യവസ്ഥകള്‍ ഉദാരമാക്കുമെന്നും, 50,000 കോടി രൂപ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുമെന്നും മന്ത്രി അറിയിച്ചു.

ധാതുഖനനത്തില്‍ വളര്‍ച്ചയും തൊഴിലവസരവും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അലുമിനിയം വ്യവസായ മേഖലയെ സഹായിക്കാന്‍ ബോക്‌സൈറ്റും കല്‍ക്കരിയും ഖനനം ചെയ്യാന്‍ അനുവാദം നല്‍കും.

പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ മേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ നടപ്പിലാക്കും. ഓരോ വര്‍ഷവും നിശ്ചിത ആയുധങ്ങള്‍ക്കും മറ്റും ഇറക്കുമതി വിലക്കും. ഇറക്കുമതി ചെയ്യുന്ന സ്‌പെയറുകളും തദ്ദേശീയമായി നിര്‍മിക്കും.

കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കും. ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കും. 12 വിമാനത്താവളങ്ങളില്‍ 13,000 കോടി രൂപയുടെ നിക്ഷേപം. വ്യേമപാതയിലെ നിയന്ത്രണങ്ങള്‍ നീക്കും. വിമാനക്കമ്പനികളുടെ ചെലവ് കുറയ്ക്കുന്നതിന് നികുതി പരിഷ്‌കാരം. ലോകത്തെ പ്രമുഖ എന്‍ജിന്‍ നിര്‍മാതാക്കള്‍ വരുന്ന വര്‍ഷം ഇന്ത്യയില്‍ എന്‍ജിന്‍ റിപ്പയര്‍ കേന്ദ്രങ്ങല്‍ സ്ഥാപിക്കും.

No stories found.
The Cue
www.thecue.in