‘ഞാനിപ്പോള്‍ കളിക്കാത്തത് അതാണ്, എനിക്കിപ്പോ അതിന് നേരോല്ല’; യുഡിഎഫ് എംപിമാരുടെ ആരോപണത്തില്‍ മുഖ്യമന്ത്രി 

‘ഞാനിപ്പോള്‍ കളിക്കാത്തത് അതാണ്, എനിക്കിപ്പോ അതിന് നേരോല്ല’; യുഡിഎഫ് എംപിമാരുടെ ആരോപണത്തില്‍ മുഖ്യമന്ത്രി 

താനിപ്പോള്‍ കളിക്കാത്തത് രാഷ്ട്രീയമാണെന്നും അതിന് നേരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് പുറത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തിട്ടും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്നുമുള്ള യുഡിഎഫ് എംപിമാരുടെ ആരോപണത്തിനായിരുന്നു മറുപടി. നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരവസ്ഥ നിലനില്‍ക്കുമ്പോള്‍ രാഷ്ട്രീയക്കളിക്കല്ല താനിപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. നാടെല്ലാം ഒന്നിച്ച് നീങ്ങേണ്ട ഘട്ടമാണിത്. അതിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ ആളുകളെയും ഇവിടേക്ക് കൊണ്ടുവരാന്‍ തന്നെയാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനാണ് ട്രെയിന്‍ സൗകര്യം കൂടി ഏര്‍പ്പെടുത്തുന്നത്. വലിയ തോതില്‍ ആളുകള്‍ വരാന്‍ അത് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ഞാനിപ്പോള്‍ കളിക്കാത്തത് അതാണ്, എനിക്കിപ്പോ അതിന് നേരോല്ല’; യുഡിഎഫ് എംപിമാരുടെ ആരോപണത്തില്‍ മുഖ്യമന്ത്രി 
ഇന്ന് 5 പേര്‍ക്ക് കൊവിഡ്; സംസ്ഥാനം കൊവിഡ് പ്രതിരോധത്തിന്റെ അടുത്തഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി

പാസ് നല്‍കുന്നതിന് പ്രത്യേകമായുള്ള വ്യവസ്ഥ, ചെക്ക് പോസ്റ്റിലെത്തിയാല്‍ സുഗമമായി കടന്നുപോകാന്‍ കഴിയണം എന്നുള്ളതാണ്. അത്രയും ആളുകള്‍ക്കാണ് ഒരു ദിവസം പാസ് ലഭിക്കുക. കിട്ടാത്തവര്‍ക്ക് ആക്ഷേപം കാണും. എന്നാല്‍ അതില്‍ പരിഭ്രമിക്കേണ്ടതില്ല. അടുത്ത ദിവസം അത് ലഭിക്കും. എന്തെങ്കിലും അപാകതകളുണ്ടെങ്കില്‍ അവിടെ തന്നെ പരിഹരിക്കാനും സംവിധാനമുണ്ട്. പൊലീസിന്റെ നേതൃത്വത്തില്‍ ക്രമീകരണങ്ങളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. സര്‍വീസുകള്‍ക്ക് സന്നദ്ധമാണെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. അത് കാലതാമസമില്ലാതെ സാധ്യമാകുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in