സാമൂഹിക അകലം ഉറപ്പാക്കാന്‍ സിംഗപ്പൂരില്‍ റോബോട്ട് നായ, ഓടി 'അകന്ന്' പാര്‍ക്കിലെത്തിയവര്‍

സാമൂഹിക അകലം ഉറപ്പാക്കാന്‍ സിംഗപ്പൂരില്‍ റോബോട്ട് നായ, ഓടി 'അകന്ന്' പാര്‍ക്കിലെത്തിയവര്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുക എന്നത് ഭൂരിഭാഗം രാജ്യങ്ങളും നിര്‍ബന്ധമാക്കി കഴിഞ്ഞു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വ്യത്യസ്ത പരീക്ഷണമാണ് സിംഗപ്പൂര്‍ നടത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെട്രോളിങ് നടത്താന്‍ സ്‌പോട്ട് എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് നായയെയാണ് വിന്യസിച്ചിരിക്കുകയാണ്. സിംഗപ്പൂര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയാണ് പരീക്ഷണം നടത്തുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഞ്ഞയും കറുപ്പും ചേര്‍ന്ന നിറത്തില്‍ രൂപം നല്‍കിയിരിക്കുന്ന റോബോര്‍ട്ട് പരീക്ഷണാടിസ്ഥാനത്തില്‍ സിറ്റി സെന്റര്‍ പാര്‍ക്കിലാണ് നിരീക്ഷണം നടത്തുന്നത്. എത്രയാളുകള്‍ പാര്‍ക്കില്‍ എത്തുന്നുണ്ടെന്നും, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നു തുടങ്ങിയ കാര്യങ്ങള്‍ സ്‌പോട്ട് നിരീക്ഷിക്കും. ഇതിനുള്ള ക്യാമറയും സെന്‍സറുകളും റോബോട്ടില്‍ ഘടിപ്പിച്ചിട്ടുണ്ട്.

സാമൂഹിക അകലത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന സന്ദേശങ്ങള്‍ പാര്‍ക്കിലെത്തുന്നവരെ കേള്‍പ്പിക്കാനും സ്‌പോട്ടിന് സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്തവയാണ് ഈ സന്ദേശങ്ങള്‍. സ്‌പോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ വഴി ആളുകളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നും അതിനാല്‍ ആളുകളുടെ സ്വകാര്യത നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

സാമൂഹിക അകലം ഉറപ്പാക്കാന്‍ സിംഗപ്പൂരില്‍ റോബോട്ട് നായ, ഓടി 'അകന്ന്' പാര്‍ക്കിലെത്തിയവര്‍
ചെക്ക്പോസ്റ്റുകളില്‍ പാസ്സ് ഇല്ലാതെ വരുന്നവരോട്, ചിട്ടയായ പ്രവര്‍ത്തനങ്ങളാണ്, തെറ്റിയാല്‍ പിടിച്ചാല്‍ കിട്ടില്ലെന്ന് മുഹമ്മദ് അഷീല്‍

സിംഗപ്പൂരിലുടനീളം സാമൂഹിക അകലം പാലിക്കല്‍ മെച്ചപ്പെടുത്തുന്നതിനായുള്ള പരീക്ഷണമാണ് പുതിയ നടപടി. പരീക്ഷണം വിജയിച്ചാല്‍ പ്രോഗ്രാം വിപൂലീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അമേരിക്കന്‍ കമ്പനിയായ ബോസ്റ്റന്‍ ഡൈനാമിക്കാണ് റോബോട്ടിനെ നിര്‍മ്മിച്ചിരിക്കുന്നത്. റിമോട്ട് വഴി നിയന്ത്രിക്കാന്‍ സാധിക്കും. സിംഗപ്പൂരില്‍ ഇതുവരെ 23,000ല്‍ അധികം പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 20 പേരാണ് മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in