'മദ്യഷോപ്പുകള്‍ തുറന്നത് കൂട്ടക്കൊലയ്ക്ക് തുല്യം'; ബുദ്ധിമുട്ടുകളില്‍ നിന്ന് ആളുകളുടെ ശ്രദ്ധതിരിക്കാനുള്ള നീക്കമെന്നും കമല്‍ ഹാസന്‍

'മദ്യഷോപ്പുകള്‍ തുറന്നത് കൂട്ടക്കൊലയ്ക്ക് തുല്യം'; ബുദ്ധിമുട്ടുകളില്‍ നിന്ന് ആളുകളുടെ ശ്രദ്ധതിരിക്കാനുള്ള നീക്കമെന്നും കമല്‍ ഹാസന്‍

തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യഷോപ്പുകള്‍ തുറന്ന തീരുമാനത്തിനെതിരെ വിമര്‍ശനവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. മദ്യഷോപ്പുകള്‍ തുറന്ന സര്‍ക്കാരിന്റെ നടപടി കൂട്ടക്കൊലയ്ക്ക് തുല്യമാണെന്ന് കമല്‍ഹാസന്‍ ആരോപിക്കുന്നു. ബുദ്ധിമുട്ടുകളില്‍ നിന്നും ദുരിതത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് നീക്കമെന്നും പ്രസ്താവനയില്‍ കമല്‍ഹാസന്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്രസര്‍ക്കാര്‍ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും മദ്യഷോപ്പുകള്‍ തുറന്നത്. വ്യാഴാഴ്ച മാത്രം 170 കോടിയുടെ മദ്യ വില്‍പ്പനയായിരുന്നു ടസ്മാകിന് കീഴിലുള്ള മദ്യശാലകളില്‍ നടന്നത്. പല ജില്ലകളിലും സാമൂഹിക അകലം പാലിക്കാതെയാണ് മദ്യവില്‍പ്പന നടക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

'മദ്യഷോപ്പുകള്‍ തുറന്നത് കൂട്ടക്കൊലയ്ക്ക് തുല്യം'; ബുദ്ധിമുട്ടുകളില്‍ നിന്ന് ആളുകളുടെ ശ്രദ്ധതിരിക്കാനുള്ള നീക്കമെന്നും കമല്‍ ഹാസന്‍
'ഞാനായിരുന്നുവെങ്കില്‍ വാഗ്ദാനം സ്വീകരിക്കില്ല', രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് ദീപക് ഗുപ്ത

മദ്യവില്‍പ്പന ശാലകള്‍ തുറക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം, പരിക്കേറ്റവരെ അല്ലെങ്കില്‍ പരിശീലനം ലഭിക്കാത്ത സൈനികരെ പൂര്‍ണ സജ്ജരായ ഒരു സൈന്യത്തോട് യുദ്ധം ചെയ്യാന്‍ അയക്കുന്നതിന് തുല്യമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഒന്നിലും താല്‍പര്യമില്ലാത്ത നമ്മുടെ സര്‍ക്കാരിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നും ദുരിതമനുഭവിക്കുന്നവരുടെ ശ്രദ്ധതിരിക്കാനുള്ള നീക്കമാണ് ഇത്. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആശയങ്ങളില്‍ നിന്ന് എഐഎഡിഎംകെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ വ്യത്യസ്തമാണെന്നും കമല്‍ ഹാസന്‍ പ്രസ്താവനയില്‍ ആരോപിക്കുന്നു.

Related Stories

The Cue
www.thecue.in