'കൊവിഡ് ഭേദമാക്കാന്‍ ഗംഗാജലം', പഠനം വേണമെന്ന് മോദി സര്‍ക്കാര്‍, ആവശ്യം തള്ളി ഐസിഎംആര്‍

'കൊവിഡ് ഭേദമാക്കാന്‍ ഗംഗാജലം', പഠനം വേണമെന്ന് മോദി സര്‍ക്കാര്‍, ആവശ്യം തള്ളി ഐസിഎംആര്‍

കൊവിഡ് 19 ഭേദമാക്കാന്‍ ഗംഗാജലത്തിന് കഴിയുമോ എന്നതില്‍ പഠനം വേണമെന്ന മോദി സര്‍ക്കാരിന്റെ ആവശ്യം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തള്ളി. കൊവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനിടെ തങ്ങളുടെ പക്കല്‍ കളയാന്‍ സമയമില്ലാത്തതിനാലാണ് ആവശ്യം തള്ളിയതെന്ന് ഐസിഎംആര്‍ വൃത്തങ്ങള്‍ ദ പ്രിന്റിനോട് പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതുല്യഗംഗ എന്ന എന്‍ജിഒ കൂട്ടായ്മയുടെ ആവശ്യമനുസരിച്ച് കേന്ദ്ര ജല്‍ ശക്തി മന്ത്രാലയമാണ് ഗംഗാജലം ചികിത്സയ്ക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച പഠനം നടത്താന്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടത്. ഗംഗാജലത്തില്‍ പ്രത്യേക തരം ബാക്ടീരിയകളുണ്ടെന്നും, അവയ്ക്ക് കൊവിഡ് പോലുള്ള അപകടമുണ്ടാക്കുന്ന വൈറസുകളെ നശിപ്പിക്കാന്‍ സാധിക്കുമെന്നും, അങ്ങനെ രോഗം ഭേദമാകുമെന്നുമായിരുന്നു വാദം.

'കൊവിഡ് ഭേദമാക്കാന്‍ ഗംഗാജലം', പഠനം വേണമെന്ന് മോദി സര്‍ക്കാര്‍, ആവശ്യം തള്ളി ഐസിഎംആര്‍
'ആ പോസ്റ്റ് വ്യാജം', സംവരണ വിരുദ്ധ പ്രസ്താവന തന്റേതല്ലെന്ന് ശ്രീധന്യ ഐഎഎസ്

പ്രധാനമന്ത്രിയുടെ ഓഫീസിലുള്‍പ്പടെ വിവിധ മന്ത്രാലയങ്ങള്‍ക്ക് ഇത് സംബന്ധിച്ച ആപ്ലിക്കേഷന്‍ കൈമാറിയിരുന്നു. തുടര്‍ന്നായിരുന്നു പഠനം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം ഐസിഎംആറിന് കത്തെഴുതിയത്. ജല്‍ശക്തി മന്ത്രാലയത്തില്‍ നിന്ന് തങ്ങള്‍ക്ക് കത്ത് ലഭിച്ചുവെന്നും, ഐസിഎംആറിലെ വിദഗ്ധര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇപ്പോള്‍ കൊവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പി ഉള്‍പ്പടെയുള്ള പഠനങ്ങളാണ് നടക്കുന്നത്. ഗംഗാജലത്തില്‍ കണ്ടെത്തിയ ബാക്ടീരിയകള്‍ക്ക് കൊറോണ വൈറസിനെ നശിപ്പിക്കാന്‍ കഴിയുമെന്ന് പറയുന്നതില്‍ യാതൊരു യുക്തിയുമില്ലെന്നും ഐസിഎംആര്‍ അധികൃതര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in