ഒന്നിടവിട്ടല്ല, മെയ് 3 വരെ എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

ഒന്നിടവിട്ടല്ല, മെയ് 3 വരെ എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

രാജ്യത്ത് ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്ന് വരെ വൈകീട്ട് 6 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം തുടരും. എല്ലാദിവസവും മാധ്യമങ്ങളെ കാണുമെന്ന കാര്യം മുഖ്യമന്ത്രി തന്നെയാണ് കൊവിഡ് 19 അവലോകനയോഗത്തില്‍ വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനം നിര്‍ത്തിയതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ അറിയാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ വിദേശത്തുനിന്നുള്‍പ്പെടെ വിളിക്കുന്നുണ്ടെന്നും അതിനാല്‍ തുടരുകയാണെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചത്.

ഒന്നിടവിട്ടല്ല, മെയ് 3 വരെ എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം
'ഒരു ഡയറക്ടര്‍ ഓട്ടോക്കാരനും മറ്റൊരാള്‍ ലോഡ്ജ് നടത്തിപ്പുകാരനും'; ടെലി മെഡിസിന്‍ പദ്ധതിക്ക് പിന്നില്‍ വന്‍ തട്ടിപ്പെന്ന് വി.ഡി സതീശന്‍

ഒന്നിടവിട്ട ദിവസങ്ങളിലേ അവലോകനയോഗവും അതേ തുടര്‍ന്നുള്ള വാര്‍ത്താസമ്മേളനവും ഉണ്ടാകൂവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തേ അറിയിച്ചിരുന്നു. അതേസമയം പൊങ്ങച്ചം പറയാന്‍ വാര്‍ത്താ സമ്മേളനത്തെ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടപ്പോള്‍ വ്യക്തമാക്കി. ദിവസേനയുള്ള വിശദാംശങ്ങള്‍ ഏല്ലാവരെയും അറിയിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in