മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും ; ഒന്നിടവിട്ട ദിവസങ്ങളില്‍ മാധ്യമങ്ങളെ കാണും

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും ; ഒന്നിടവിട്ട ദിവസങ്ങളില്‍ മാധ്യമങ്ങളെ കാണും

കൊവിഡ് 19 അവലോകന യോഗശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്താറുള്ള വാര്‍ത്താസമ്മേളനം തിങ്കളാഴ്ച മുതല്‍ തുടരും. ഒന്നിടവിട്ട ദിവസങ്ങളിലാണ് മാധ്യമങ്ങളെ കാണുകയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. അതിനാല്‍ ദിവസവും അവലോകന യോഗം ചേരേണ്ട കാര്യമില്ല. തിങ്കളാഴ്ച മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ചേരുന്ന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നുമാണ് വിശദീകരണം.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും ; ഒന്നിടവിട്ട ദിവസങ്ങളില്‍ മാധ്യമങ്ങളെ കാണും
'ഏഴ് വര്‍ഷം മിണ്ടാതിരുന്ന അച്ഛന്‍ വിളിച്ചു' ; കാസര്‍ഗോഡ് ദൗത്യത്തിലുള്‍പ്പെട്ട ഡോക്ടര്‍ നരേഷിന്റെ ഹൃദയം തൊടുന്ന വാക്കുകള്‍

ഇനി ഇടവിട്ട ദിവസങ്ങളിലേ വാര്‍ത്താസമ്മേളനങ്ങളുണ്ടാകൂവെന്ന് ഒടുവിലത്തേതില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്പ്രിങ്ക്‌ളര്‍ വിവാദത്തിലെ ചോദ്യങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒളിച്ചോടിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. കൂടാതെ ദുരിതാശ്വാസനിധിയിലെ തുകയുടെ വിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രിക്കുള്ള കെഎം ഷാജി എംഎല്‍എയുടെ മറുപടിയെ തുടര്‍ന്നുമാണ് മാധ്യമങ്ങളെ കാണുന്നത് നിര്‍ത്തിയതെന്നും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in