ജോലിയില്‍ തിരികെ പ്രവേശിച്ചില്ല; കണ്ണന്‍ ഗോപിനാഥിനെതിരെ കേസെടുത്ത് ഗുജറാത്ത് പൊലീസ്;നിശബ്ദനാക്കാനാകില്ലെന്ന് മറുപടി

കണ്ണന്‍ ഗോപിനാഥന്‍
കണ്ണന്‍ ഗോപിനാഥന്‍

ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതില്‍ മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥിനെതിരെ കേസ്. ഗുജറാത്ത് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോലിയില്‍ തിരികെയെത്താനുള്ള നിര്‍ദേശം ദുര്‍വ്യാഖ്യാനം ചെയ്‌തെന്നാണ് കണ്ണന്‍ ഗോപിനാഥിനെതിരെ ആരോപിക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തതില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെങ്കിലും നിശബ്ദനാക്കാനാകില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്റ് ചെയ്തു. അമിത്ഷായുടെ നീക്കം നല്ലതാണ്. എന്നാല്‍ ഭയമില്ല.

രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ജോലിയില്‍ തിരികെയെത്തണമെന്നായിരുന്നു കണ്ണന്‍ ഗോപിനാഥിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇത് നിരസിച്ച കണ്ണന്‍ ഗോപിനാഥന്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് മറുപടി നല്‍കിയിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ കശ്മീര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ രാജി വെച്ചത്. എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ തുറന്ന പോരിന് തന്നെ കണ്ണന്‍ ഗോപിനാഥ് തയ്യാറായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in