‘ഫെയ്‌സ് മാസ്‌കുകള്‍ക്ക് കൊവിഡിനെ തടഞ്ഞുനിര്‍ത്താനാകില്ല’; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് 

 ‘ഫെയ്‌സ് മാസ്‌കുകള്‍ക്ക് കൊവിഡിനെ തടഞ്ഞുനിര്‍ത്താനാകില്ല’; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് 

ആരോഗ്യമുള്ള ഒരാള്‍ മാസ്‌ക് ധരിച്ചാലും വൈറസിനെ തടഞ്ഞുനിര്‍ത്താനാകില്ലെന്ന് ലോകാരോഗ്യസംഘടന. രോഗവ്യാപനം തടയാന്‍ പല ഫെയ്‌സ്മാസ്‌കുകളും വളരെ ചെറിയ അളവില്‍ മാത്രമേ സഹായിക്കുന്നുള്ളുവെന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. മാത്രമല്ല മാസ്‌കുകള്‍ വൈറസ് വാഹകരാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരൊഴിച്ച്, മറ്റുള്ളവര്‍ മാസ്‌കുകള്‍ ധരിക്കുന്നത് സ്വയം സുരക്ഷയ്ക്കല്ല, മറ്റാളുകളുടെ സുരക്ഷയ്ക്കായാണെന്നാണ് പകര്‍ച്ചവ്യാധികള്‍ക്കായുള്ള ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര-സാങ്കേതിക ഉപദേശക സംഘം തലവന്‍ പ്രൊഫ. ഡേവിഡ് ഹേമാന്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാമെന്നും, ഡ്രോപ്‌ലെറ്റുകളിലൂടെയും വൈറസ് വാഹകരായ പ്രതലങ്ങളിലൂടെയും രോഗം പകരാന്‍ സാധ്യത ഏറെയാണെന്നും റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നുണ്ട്. ശാരീരിക അകലം പാലിക്കലും ഇടയ്ക്കിടെ കൈകള്‍ കഴുകലും വൈറസ് വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

 ‘ഫെയ്‌സ് മാസ്‌കുകള്‍ക്ക് കൊവിഡിനെ തടഞ്ഞുനിര്‍ത്താനാകില്ല’; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് 
‘അവരും വീട്ടിലെ അംഗങ്ങളാണ്’, പൂച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ ഹൈക്കോടതിയില്‍ നിന്ന് അനുമതി നേടിയ പ്രകാശിന് പറയാനുള്ളത്

രോഗ ലക്ഷണങ്ങള്‍ ഉള്ളവരും, രോഗികളുമായി ഇടപെടുന്നവരും തീര്‍ച്ചയായും ഫെയ്‌സ്മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പക്ഷെ പൂര്‍ണ ആരോഗ്യവാന്മാരായ പലരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങിയാല്‍ രോഗം വരില്ല എന്ന ധാരണയുള്ളവരാണ്. ഇത് തികച്ചു അപകടകരമാണെന്നാണ് ഡേവിഡ് ഹേമാന്‍ പറയുന്നത്. മാസ്‌കുകള്‍ ധരിക്കുന്നവര്‍, അത് എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് ധാരണയുള്ളവരായിരിക്കണമെന്നും അദ്ദേഹം പറയുന്നു.

 ‘ഫെയ്‌സ് മാസ്‌കുകള്‍ക്ക് കൊവിഡിനെ തടഞ്ഞുനിര്‍ത്താനാകില്ല’; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് 
അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു, ലോകമാകെ 82,000ന് മുകളില്‍ ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനിടെ 731 മരണം.

തുണികൊണ്ടുണ്ടാക്കുന്ന ചില മാസ്‌കുകള്‍ക്കും, ഗുണനിലവാരമില്ലാത്തവയ്ക്കും വൈറസുകളെ തടഞ്ഞുനിര്‍ത്താനാകില്ല. മാത്രമല്ല മാസ്‌കുകള്‍ വായും മൂക്കും മാത്രമാണ് മൂടുന്നത്. അപ്പോഴും കണ്ണിലൂടെ വൈറസ് ശരീരത്തിനകത്ത് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന് സതാംപ്ടണ്‍ സര്‍വകലാശാലയിലെ പരിസ്ഥിതി ആരോഗ്യ സംരക്ഷണ വിഭാഗം പ്രൊഫസര്‍ വില്യം കീവില്‍ പറയുന്നു.

Related Stories

The Cue
www.thecue.in