കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ലണ്ടനില്‍ മരിച്ചു ; കൊറോണ ജീവനെടുത്ത പ്രവാസികള്‍ 16 

കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ലണ്ടനില്‍ മരിച്ചു ; കൊറോണ ജീവനെടുത്ത പ്രവാസികള്‍ 16 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി ലണ്ടനില്‍ മരിച്ചു. ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജാണ് മരിച്ചത്. റെഡ് ഹില്ലില്‍ നഴ്‌സായും ഒരു റസ്‌റ്റോറന്റില്‍ പാര്‍ട്ട് ടൈമായും ജോലി ചെയ്ത് വരികയായിരുന്നു. രോഗം മൂര്‍ഛിച്ചതോടെ കഴിഞ്ഞ ഒരാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹത്തില്‍ രോഗം സ്ഥീരീകരിച്ചത്. സിന്റോയുടെ അയല്‍ക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജോലി ചെയ്തിരുന്ന റസ്‌റ്റോറന്റില്‍ നിന്നാണോ അടുത്ത വീട്ടുകാരില്‍ നിന്നാണോ രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ലണ്ടനില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഒരു മാസമായി ആശുപത്രിയില്‍ പോകാറില്ലായിരുന്നു.എന്നാല്‍ ഇടയ്ക്ക് രണ്ട് ദിവസം റസ്‌റ്റോറന്റില്‍ ജോലിയെടുത്തിരുന്നു.

ആശുപത്രി അധികൃതര്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു. കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം ലണ്ടനില്‍ തന്നെ സംസ്‌കാരം നടത്തും. ഇദ്ദേഹത്തിന്റെ കുടുംബവും ലണ്ടനിലാണ്. ഇതോടെ കൊവിഡ് 19 ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 16 ആയി. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി ആറുപേര്‍ക്കാണ് ജീവഹാനിയുണ്ടായത്. സിന്റോയെ കൂടാതെ പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍, മല്ലപ്പള്ളി സ്വദേശി ഏലിയാമ്മ ജോണ്‍, കൊട്ടാരക്കര സ്വദേശി ഇന്ദിര, കണ്ണൂര്‍ കോളയാട് സ്വദേശി ഹാരിസ് ആലച്ചേരി എന്നിവരാണ് രണ്ട് ദിവസത്തിനിടെ മരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in