‘കൊവിഡ് വ്യാപനത്തിന് കാരണം 5ജിയെന്ന് വ്യാജ പ്രചരണം’; യുകെയില്‍ ടവറുകള്‍ക്ക് തീയിട്ടു  

‘കൊവിഡ് വ്യാപനത്തിന് കാരണം 5ജിയെന്ന് വ്യാജ പ്രചരണം’; യുകെയില്‍ ടവറുകള്‍ക്ക് തീയിട്ടു  

കൊവിഡ് 19 വ്യാപനത്തിന് കാരണം 5ജി ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് യുകെയില്‍ നിരവധി ടവറുകള്‍ക്ക് തീയിട്ടു. ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു വ്യാജവാര്‍ത്ത പ്രചരിച്ചത്. വ്യാജസന്ദേശങ്ങള്‍ക്ക് ആരും ചെവികൊടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് യുകെ അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. ടവറുകള്‍ അഗ്നിക്കിരയാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ലിവര്‍പൂള്‍, ബെര്‍മിങ്ഹാം, മെല്ലിങ് എന്നിവിടങ്ങളിളിലെ ടവറുകള്‍ക്കാണ് തീയിട്ടത്.

യാതൊരു തെളിവുമില്ലാതെയാണ് ചിലര്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. പ്രചാരണം വ്യാജമാണെന്നും, അപകടകരമായ വിഡ്ഢിത്തമാണെന്നും ബ്രിട്ടീഷ് കാബിനറ്റ് ഓഫീസര്‍ മന്ത്രി മിഷേല്‍ ഗോവ് പ്രതികരിച്ചു. രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹചര്യത്തിനാണ് വ്യാജപ്രചരണം വഴിവെച്ചതെന്ന് ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീവന്‍ പോവിസ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകള്‍ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വ്വീസുകളും ആരോഗ്യ പ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കുകളുടെ സഹായത്തോടെയാണ്. ഈ സാഹചര്യത്തില്‍ സാമീഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in