ഒരു അപേക്ഷയില്‍ മൂന്ന് ലിറ്റര്‍ മദ്യം;അപേക്ഷകള്‍ കൂടുതലും റമ്മിനും ബ്രാന്‍ഡിക്കും

ഒരു അപേക്ഷയില്‍ മൂന്ന് ലിറ്റര്‍ മദ്യം;അപേക്ഷകള്‍ കൂടുതലും റമ്മിനും ബ്രാന്‍ഡിക്കും

ഡോക്ടറുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം ലഭിക്കും. ഒരാഴ്ചത്തേക്കാണ് മൂന്ന് ലിറ്റര്‍ മദ്യം. ഇതിനുള്ള മാര്‍ഗരേഖ തയ്യാറായി. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയുള്ളവര്‍ക്ക് മാത്രമാണ് മദ്യം ലഭിക്കുക.

അംഗീകൃത ഡോക്ടറുടെ കുറിപ്പടി എക്‌സൈസ് ബീവറേജ് കോര്‍പ്പറേഷന് കൈമാറും. ഒരു അപേക്ഷയില്‍ അനുവദിക്കുന്ന മൂന്ന് ലിറ്റര്‍ മദ്യം ബെവ്‌കോ വീട്ടിലെത്തിച്ച് തരും. റമ്മിനും ബ്രാന്‍ഡിക്കുമാണ് കൂടുതല്‍ അപേക്ഷകള്‍.

ബീവറേജ് ഔട്‌ലെറ്റുകളും പൂട്ടിയ സാഹചര്യത്തില്‍ മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം നല്‍കുന്നതിനാണ് ഡോക്ടറുടെ കുറിപ്പടി സംവിധാനം ഏര്‍പ്പെടുത്തിയത്. കുറിപ്പടികളുമായി ആളുകള്‍ എക്‌സൈസ് ഓഫീസുകളില്‍ എത്തിയിരുന്നു. വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കിയതിന് ശേഷം മദ്യം നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. വ്യാജ കുറിപ്പടികളുമായെത്തുന്നത് തടയുന്നതിനാണ് മാര്‍ഗരേഖ തയ്യാറാക്കിയത്.

Related Stories

The Cue
www.thecue.in