ഒറ്റമുറി വീട്ടില്‍ വേറെന്ത് വഴി, മരക്കൊമ്പില്‍ ക്വാറന്റൈനുമായി ബംഗാളില്‍ തിരിച്ചെത്തിയ തൊഴിലാളികള്‍  

ഒറ്റമുറി വീട്ടില്‍ വേറെന്ത് വഴി, മരക്കൊമ്പില്‍ ക്വാറന്റൈനുമായി ബംഗാളില്‍ തിരിച്ചെത്തിയ തൊഴിലാളികള്‍  

ഒറ്റമുറി വീട്ടില്‍ സ്ഥലമില്ലാത്തതിനെ തുടര്‍ന്ന് യുവാക്കള്‍ ക്വാറന്റൈനില്‍ കഴിയുന്നത് മരത്തിന് മുകളില്‍. വെസ്റ്റ് ബംഗാളിലെ പുരുലിയ ജില്ലയിലാണ് സംഭവം. ഏഴ് യുവാക്കളാണ് ചൈന്നൈയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ മരത്തിന് മുകളില്‍ സെല്‍ഫ് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്.

ഒറ്റമുറി വീട്ടില്‍ വേറെന്ത് വഴി, മരക്കൊമ്പില്‍ ക്വാറന്റൈനുമായി ബംഗാളില്‍ തിരിച്ചെത്തിയ തൊഴിലാളികള്‍  
ഉത്തരേന്ത്യയില്‍ കാല്‍നടയായും ബസ്സുകളില്‍ തിക്കിത്തിരക്കിയും അതിഥി തൊഴിലാളികളുടെ കൂട്ടപ്പലായനം ; സുരക്ഷയൊരുക്കാതെ സര്‍ക്കാരുകള്‍ 

വീട്ടില്‍ താമസിച്ചാല്‍ മറ്റ് കുടുംബാംഗങ്ങള്‍ക്കും അത് ഭീഷണിയായേക്കും എന്ന് കരുതിയാണ് ഇവര്‍ 14 ദിവസം മരത്തിന് മുകളില്‍ കഴിയാമെന്ന് തീരുമാനിച്ചത്. പത്തടി ഉയരത്തില്‍ മരത്തിന് മുകളില്‍ കിടക്കകളുണ്ടാക്കി അതില്‍ കൊതുകുവല ഘടിപ്പിച്ചാണ് ഇവര്‍ കിടന്നുറങ്ങുന്നത്. മരത്തില്‍ ലൈറ്റും മൊബൈല്‍ ചാര്‍ജറുമുള്‍പ്പടെ ഘടിപ്പിച്ചിട്ടുണ്ട്. ഇവര്‍ താമസിക്കുന്ന വാങ്കിടി ഗ്രാമത്തില്‍ പതിവായി കാട്ടാനകളുടെ ആക്രമണമുണ്ടാകാറുണ്ട്. അതിനാലാണ് യുവാക്കള്‍ മരത്തിന് മുകളില്‍ താമസിക്കാന്‍ തീരുമാനിച്ചത്.

'ഞങ്ങള്‍ കഴിഞ്ഞ ഞായറാഴചയാണ് നാട്ടിലെത്തിയത്. എത്തിയപ്പോള്‍ തന്നെ പരിശോധനകള്‍ നടത്തിയിരുന്നു. തുടര്‍ന്ന് ഡോക്ര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദേശിച്ചു. വീട്ടിലും ഗ്രാമത്തിലുമുള്ളവരുടെ സുരക്ഷയെ കരുതിയാണ് ഞങ്ങള്‍ മരത്തിന് മുകളില്‍ കഴിയാന്‍ തീരുമാനിച്ചത്. വീട്ടുകാര്‍ ഭക്ഷണമുണ്ടാക്കി മരത്തിന് താഴെ കൊണ്ടുവന്നുതരും. ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഞങ്ങള്‍ മരത്തിന് താഴെയിറങ്ങാറുള്ളത്.'- യുവാക്കള്‍ പറയുന്നു.

AD
No stories found.
The Cue
www.thecue.in