വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങളൊരുക്കി മടങ്ങിയയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം 

വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങളൊരുക്കി മടങ്ങിയയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം 

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസമൊരുക്കി മടങ്ങിയയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. വയനാട് ലക്‌സിന്‍ ടൂറിസ്റ്റ് ഹോം മാനേജര്‍ പാളക്കൊല്ലി ഉദയക്കര രജിത്ത് ദാസിനാണ് മര്‍ദ്ദനമേറ്റത്. ശരീരമമാസകലം ഇയാള്‍ക്ക് ലാത്തിയടിയേറ്റു. നട്ടെല്ലിന് പരിക്കുള്ളതായി സംശയമുണ്ട്. പുറത്തും നടുവിനും കൈകാലുകളിലുമെല്ലാം ലാത്തിയടിയേറ്റ പാടുകളുണ്ട്. പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് അഞ്ചേകാലോടെയായിരുന്നു സംഭവം.

വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങളൊരുക്കി മടങ്ങിയയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം 
കേരളത്തില്‍ ആദ്യ കൊവിഡ് മരണം, കളമശേരിയില്‍ ചികില്‍സയിലുണ്ടായിരുന്ന മട്ടാഞ്ചേരി സ്വദേശി 

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ടൂറിസ്റ്റ് ഹോമില്‍ താമസമൊരുക്കിയിരുന്നു. ഇവര്‍ക്ക് ഉപയോഗിക്കുന്നതിനായി ടാങ്കില്‍ വെള്ളം നിറയ്ക്കുന്നതുള്‍പ്പെടെ ചെയ്ത ശേഷം പാളക്കൊല്ലിയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്നു. ഈ സമയം പുല്‍പ്പള്ളി ട്രാഫിക് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി മടങ്ങുകയാണെന്ന് ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. തുടര്‍ന്ന് ഫോണില്‍ ടൂറിസ്റ്റ് ഹോം ഉടമയെ വിളിച്ച് പൊലീസുകാര്‍ക്ക് നല്‍കാന്‍ ശ്രമിച്ചു, അപ്പോള്‍ ഒരു പൊലീസുകാരന്‍ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അടിച്ചു. ഇതിന് പിന്നാലെ മറ്റ് പൊലീസുകാരും ആക്രമിച്ചെന്നും രജിത്ത് പറയുന്നു.

വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൗകര്യങ്ങളൊരുക്കി മടങ്ങിയയാള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം 
കാസര്‍കോട്ടെ ആദ്യരോഗിയില്‍ നിന്നും 11 പേര്‍ക്ക് കൊവിഡ് പകര്‍ന്നു; കുട്ടികള്‍ക്കും വൈറസ് ബാധ

നേരത്തേ അടച്ചിട്ട ടൂറിസ്റ്റ് ഹോം പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യവകുപ്പ് അധികൃതരും ആവശ്യപ്പെട്ട പ്രകാരമാണ് തുറന്നുകൊടുത്തത്. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ വീട്ടിലായിരുന്ന ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും ഉടമ ഷിജു വിന്‍സെന്റ് പറഞ്ഞു. മാനേജര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റെന്ന വിവരത്തെ തുടര്‍ന്ന് ഭയപ്പെട്ട മറ്റ് ജീവനക്കാര്‍ ജോലി അവസാനിപ്പിച്ച് വീടുകളിലേക്ക് മടങ്ങി. പ്രളയകാലത്തുള്‍പ്പെടെ പ്രസ്തുത ടൂറിസ്റ്റ് ഹോം സൗജന്യമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നു. അതേസമയം ടൂറിസ്റ്റ് ഹോം ജീവനക്കാരനായിരുന്നുവെന്ന് രജിത്ത് പറഞ്ഞിരുന്നില്ലെന്നാണ് പുല്‍പ്പള്ളി പൊലീസിന്റെ വിശദീകരണം.

Related Stories

No stories found.
logo
The Cue
www.thecue.in