കൊവിഡ് രോഗികളെ അവഗണിക്കരുത്; ഒറ്റപ്പെടുത്തരുതെന്ന് സച്ചിന്‍

സച്ചിന്‍
സച്ചിന്‍

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരെ ഒറ്റപ്പെടുത്തരുതെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍. രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എല്ലാവരും സ്വീകരിക്കണം. രോഗം സ്ഥിരീകരിച്ചവരെ അവഗണിക്കരുത്. ആര്‍ക്കും വേണ്ടാത്തവരാണെന്ന തോന്നല്‍ കൊവിഡ് രോഗികളില്‍ ഉണ്ടാക്കരുതെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് ചികിത്സയും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്. നമ്മുടെ സ്‌നേഹവും കരുതലും അവര്‍ക്ക് വേണം. രോഗം വരാതിരിക്കാന്‍ സാമൂഹിക അകലം പാലിക്കണം. എന്നാല്‍ രോഗികളെ സമൂഹം ഒറ്റപ്പെടുത്തരുത്. പരസ്പരം പിന്തുണച്ചാണ് ഈ പോരാട്ടത്തില്‍ വിജയിക്കേണ്ടതെന്നും സച്ചിന്‍ ഓര്‍മ്മിപ്പിച്ചു.

കൊവിഡ് പ്രതിരോധ നടപടികള്‍ക്കായി 50 ലക്ഷം രൂപ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നല്‍കിയിരുന്നു. 25 ലക്ഷം വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മഹാരാഷ്ട്ര സര്‍ക്കാരിനുമാണ് സച്ചിന്‍ നല്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in