കേരളത്തില്‍ ആദ്യ കൊവിഡ് മരണം, കളമശേരിയില്‍ ചികില്‍സയിലുണ്ടായിരുന്ന മട്ടാഞ്ചേരി സ്വദേശി 

കേരളത്തില്‍ ആദ്യ കൊവിഡ് മരണം, കളമശേരിയില്‍ ചികില്‍സയിലുണ്ടായിരുന്ന മട്ടാഞ്ചേരി സ്വദേശി 

സംസ്ഥാനത്ത് ആദ്യ കോവിഡ് മരണം. എറണാകുളം കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു മട്ടാഞ്ചേരി സ്വദേശിയായ 69കാരനാണ് മരണപ്പെട്ടത്. മാര്‍ച്ച് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ദുബായില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി കൊച്ചിയിലെത്തിയ ഇദ്ദേഹം കടുത്ത ന്യുമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളം കൊവിഡ് ചികില്‍സാകേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ടു. ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും ചികില്‍സയിലായിരുന്നു. നെടുമ്പാശേരിയില്‍ നിന്ന് ചുള്ളിക്കലിലുള്ള വീട്ടിലേക്ക് ഇദ്ദേഹത്തെ എത്തിച്ച ഡ്രൈവര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ചികില്‍സയിലിരിക്കെ ബൈപാസ് ശസ്ത്രക്രിയക്കും വിധേയനായിരുന്നു. മാര്‍ച്ച് 28ന് രാവിലെ എട്ട് മണിക്കാണ് മരണം സംഭവിച്ചതെന്ന് എറണാകുളം മെഡിക്കല്‍ കോളജ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഉറ്റബന്ധുവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മൃതദേഹം മറവ് ചെയ്യുകയെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും മന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in