‘ഈ പട നയിച്ചതിന് താങ്കളോട് കേരളം നന്ദിയുള്ളവരാണ്, താങ്കള്‍ സഖാവായത് മനുഷ്യരെ വായിച്ചെടുത്താണ്’

‘ഈ പട നയിച്ചതിന് താങ്കളോട് കേരളം നന്ദിയുള്ളവരാണ്, താങ്കള്‍ സഖാവായത് മനുഷ്യരെ വായിച്ചെടുത്താണ്’

കോവിഡ് കാലത്തെ കേരളാ മുഖ്യമന്ത്രിയെക്കുറിച്ച് സാഹിത്യനിരൂപകന്‍ എന്‍. ഇ സുധീര്‍ എഴുതിയത് 

കേവലം വാക്കുകളില്‍ പറഞ്ഞു തീര്‍ക്കാവുന്ന നന്ദിയല്ല, താങ്കളോട് ഈ കൊച്ചു നാടിനുള്ളത്. കരുതലിന്റെ രാഷ്ട്രീയം എന്താണെന്ന് നിങ്ങള്‍ കാണിച്ചു തന്നു.

അതിന്റെ പരിരക്ഷ അനുഭവിക്കുന്നത് ഈ കൊച്ചു കേരളത്തിലെ ജനങ്ങളാണെങ്കിലും ലോകം മുഴുവന്‍ ആദരവോടെ അത് നോക്കിക്കാണുന്നുണ്ട്.

താങ്കളുടെ പല നിലപാടുകളോടും തീരുമാനങ്ങളോടും വിയോജിപ്പുകളുണ്ടായിരുന്നു.

ഇന്നിപ്പോള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ താങ്കള്‍ കാണിക്കുന്ന നേതൃപാഠവത്തിനും നയങ്ങള്‍ക്കും കരുതലുകള്‍ക്കും മുന്നില്‍ അവയെല്ലാം അപ്രസ്‌കതങ്ങളാവുകയാണ്.

ആ പരുക്കന്‍ സത്യസന്ധതയുടെ ഉള്ളില്‍ സഹാനുഭൂതി നിറഞ്ഞിരിക്കുന്നത് ഈ നാട്ടിലെ മനുഷ്യര്‍ അനുഭവിച്ചറിയുന്നു.

ഇത്രയധികം വെല്ലുവിളികള്‍ നേരിടേണ്ടി വന്ന മറ്റൊരു ഭരണാധികാരി കേരള ചരിത്രത്തില്‍ വെറെയില്ല. ഈ മഹാദുരന്തത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചത് ആ സഹാനുഭൂതി കൊണ്ടാണ്.

ആരുടെ ജീവിതത്തിനാണ് താന്‍ കാവല്‍ നില്‍ക്കുന്നത് എന്ന് താങ്കള്‍ തിരിച്ചറിയുന്നു.

ആ കാവലിന്റെ പരിമിതികളെയും താങ്കള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

അപ്പോഴും അതിലപ്പുറമൊന്നും ആരും ആവശ്യപ്പെടാനിടയില്ല എന്ന് താങ്കള്‍ ഉറപ്പാക്കുന്നുണ്ട്.

താങ്കള്‍ സഖാവായത് പുസ്തകം വായിച്ചല്ല; മറിച്ച് മനുഷ്യരെ വായിച്ചെടുത്താണ്.

അത് മറന്ന സന്ദര്‍ഭങ്ങള്‍ താങ്കളുടെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് എനിക്ക് വേണമെങ്കില്‍ തപ്പിയെടുത്ത് ഇവിടെ നിരത്താം.

എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ താങ്കള്‍ ആ ഓര്‍മ്മയെ മുറുകെപ്പിടിക്കുന്നു.

അതാണ് സഖാവിന്റെ കരുത്തും വലുപ്പവും.

നിലനില്പിനായി പൊരുതുന്ന കേരളത്തിലെ മനുഷ്യരോട് നിങ്ങളിപ്പോള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത ഒന്നു മാത്രം മതി കാലം നിങ്ങളെ ഓര്‍ത്തുവെക്കാന്‍.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ താങ്കളെപ്പോലൊരാള്‍ ഭരണാധികാരി ആയിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ കൊതിക്കുന്നുണ്ട്.

അതാണ് ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിക്ക് പ്രതീക്ഷിക്കാവുന്ന ഏറ്റവും വലിയ ആദരം.

നമ്മളീ യുദ്ധത്തില്‍ വിജയിക്കുമോ എന്ന് ഇപ്പോഴും പറയാറായിട്ടില്ല.

പൊരുതി തോറ്റവന്റെ ആനന്ദം ..അത് നമുക്കാവകാശപ്പെട്ടതാണ്.

ലോകത്തെ മറ്റ് പല സമൂഹത്തിനും അതിനര്‍ഹതയില്ല.

ഈ പട നയിച്ചതിന് താങ്കളോട് കേരളം നന്ദിയുള്ളവരാണ്.

രേഖപ്പെടുത്താന്‍ കഴിയാതെ വന്നാലോ ...

അതിനാലാണ് പാതി വഴിയില്‍ ഇങ്ങനെയൊരു കുറിപ്പ്.

എന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് അഭിവാദ്യങ്ങള്‍

‘ഈ പട നയിച്ചതിന് താങ്കളോട് കേരളം നന്ദിയുള്ളവരാണ്, താങ്കള്‍ സഖാവായത് മനുഷ്യരെ വായിച്ചെടുത്താണ്’
വെറുതെയിരിക്കരുത്, പച്ചക്കറികള്‍ നമ്മുക്ക് തന്നെ ഉണ്ടാക്കാം, വിത്തുകള്‍ വീട്ടിലെത്തിക്കുന്ന കാര്യം നോക്കുന്നതായി മന്ത്രി സുനില്‍കുമാര്‍

Related Stories

No stories found.
logo
The Cue
www.thecue.in