വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ ജയിലില്‍ കൊവിഡ് നിരീക്ഷണത്തില്‍ 

വ്യാജ ചികിത്സയ്ക്ക് അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ ജയിലില്‍ കൊവിഡ് നിരീക്ഷണത്തില്‍ 

കൊവിഡ് 19ന്റെ പേരില്‍ വ്യാജചികിത്സ നടത്തിയതിന് അറസ്റ്റ് ചെയ്ത മോഹനന്‍ വൈദ്യര്‍ ജയിലില്‍ നിരീക്ഷണത്തില്‍. തൃശൂരിലെ വിയ്യൂര്‍ ജയിലിലാണ് മോഹനന്‍ വൈദ്യര്‍ നിരീക്ഷണത്തിലുള്ളത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹതടവുകാരെ നിരീക്ഷണത്തിനായി നേരത്തെ ആലുവയിലക്ക് മാറ്റിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൃശ്ശൂര്‍ പട്ടിക്കാടുള്ള സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ പരിശോധന നടത്തവെയായിരുന്നു മോഹനന്‍ വൈദ്യരെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡിന്റെ പേരില്‍ നടത്തിയ വ്യാജ ചികത്സയുടെ പേരിലായിരുന്നു അറസ്റ്റ്. ചികിത്സിക്കാന്‍ ലൈസന്‍സ് ഇല്ലെന്നും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കൊവിഡിന്റെ പേരില്‍ വ്യാജ ചികിത്സ നടത്തുന്നുവെന്ന് ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്.

കൊവിഡ് 19 വൈറസ് ബാധയ്ക്ക് ആരെയും ചികിത്സിച്ചിട്ടില്ലെന്ന് അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ പറഞ്ഞിരുന്നു. താന്‍ ആരെയും ചികിത്സിക്കുകയോ മരുന്നു കുറിച്ചു നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് ഇയാളുടെ വാദം. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in