‘കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍’; ലംഘിച്ചാല്‍ അറസ്റ്റും പിഴയും 

‘കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍’; ലംഘിച്ചാല്‍ അറസ്റ്റും പിഴയും 

Published on

സംസ്ഥാനത്ത് പുതിയതായി 28 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങള്‍ ഓടും. പെട്രോള്‍ പമ്പുകളും ആശുപത്രികളും ഉണ്ടാകും. റെസ്റ്റോറന്റുകള്‍ അടയ്ക്കും. ഹോം ഡെലിവറി ഉണ്ടായിരിക്കും. ആരാധനാലയങ്ങളില്‍ ജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് രോഗികള്‍ക്കായി ഓരോ ജില്ലയിലും പ്രത്യേക ആശുപത്രികള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. വെള്ളം, വൈദ്യുതി, ടെലികോം സേവനങ്ങള്‍ എന്നിവ തടസമില്ലാതെ ലഭ്യമാക്കും. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ അകലം പാലിക്കണം. നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം തുടര്‍ന്നും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്ക് അടുത്ത് തന്നെ അവര്‍ത്ത് താമസ-ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തും. രോഗ വ്യാപനം തടയുന്നതിന് കറന്‍സികളും നാണയങ്ങളും അണുവിമുക്തമാക്കേണ്ടതുണ്ട്, ഇക്കാര്യം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

logo
The Cue
www.thecue.in