കേരളത്തില്‍ ലോക്ക് ഡൗണ്‍, എഴ് ജില്ലകള്‍ അടച്ചിടുന്നു 

കേരളത്തില്‍ ലോക്ക് ഡൗണ്‍, എഴ് ജില്ലകള്‍ അടച്ചിടുന്നു 

കോവിഡ് സമൂഹ വ്യാപനം തടയാന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ പൂര്‍ണമായും അടച്ചിടുന്നു. മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട, കാസര്‍ഗോഡ്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ലോക്ക് ഡൗണ്‍. രാജ്യത്ത് 75 ജില്ലകള്‍ അടച്ചിടാനുള്ള കേന്ദ്രനിര്‍ദേശത്തിന്റെ ഭാഗമാണിത്. ഈ ജില്ലകളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ ഉണ്ടാകൂ. അവശ്യ സര്‍വീസുകള്‍ ഏതൊക്കെയെന്നത് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. കോവിഡ് സ്ഥിരീകരിച്ച ജില്ലകളിലാണ് ഈ നിയന്ത്രണം. കേന്ദ്രം സംസ്ഥാനത്തിന് നിര്‍ദ്ദേശം നല്‍കി.

അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും പരിഭ്രാന്തി വേണ്ടെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു

ജനജീവിതം പൂര്‍ണമായും സ്തംഭിക്കുന്ന അവസ്ഥ ഒഴിവാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ലോക്ക് ഡൗണ്‍ തീരുമാനം. കേന്ദ്രവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in