‘രണ്ട് ലെയറുള്ള മാസ്‌കിന് 8 രൂപ’; സാനിറ്റൈസറിനും മാസ്‌കിനും വില നിശ്ചയിച്ചു 

‘രണ്ട് ലെയറുള്ള മാസ്‌കിന് 8 രൂപ’; സാനിറ്റൈസറിനും മാസ്‌കിനും വില നിശ്ചയിച്ചു 

മാസ്‌കിനും സാനിറ്റൈസറിനും വില നിശ്ചയിച്ച് കേന്ദ്രഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ മന്ത്രാലയം ഉത്തരവിറക്കി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പല സ്ഥലങ്ങളിലും ഇവയ്ക്ക് വില കൂട്ടി വില്‍ക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉത്തരവ് പ്രകാരം രണ്ട് ലയര്‍ ഉള്ള 2 പ്ലൈ മാസ്‌കിന് പരമാവധി 8 രൂപ മാത്രമേ ഈടാക്കാനാകൂ. മൂന്നു ലയര്‍ ഉള്ള 3-പ്ലൈ മാസ്‌കിന് പരമാവധി 10 രൂപയാണ് ഈടാക്കാനാകുക.

‘രണ്ട് ലെയറുള്ള മാസ്‌കിന് 8 രൂപ’; സാനിറ്റൈസറിനും മാസ്‌കിനും വില നിശ്ചയിച്ചു 
‘കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു, കല്ല്യാണ ചടങ്ങില്‍ പങ്കെടുത്തു’; കാസര്‍കോട് കൊവിഡ് രോഗിയുടെ ഭാഗിക റൂട്ട്മാപ്പ് പുറത്തുവിട്ടു 

200 മില്ലി ലിറ്റര്‍ സാനിറ്റൈസറിന്റെ പരമാവധി വില 100 രൂപ ആയിരിക്കും. ജൂണ്‍ 30 വരെയാണ് ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാകുക. കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ, വിലക്കയറ്റം എന്നിവ തടയുന്നതിന് കര്‍ശന പരിശോധന ഉണ്ടാകുമെന്ന് എറണാകുളം ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in