Photo courtesy : Mathrubhumi
Photo courtesy : Mathrubhumi

നിയന്ത്രണങ്ങളുടെ പരസ്യലംഘനം, ശ്രീകുരുംബക്കാവില്‍ ഒത്തുകൂടിയത് 1500ലേറെ ഭക്തര്‍

കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സംസ്ഥാനം കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബക്കാവില്‍ 1500ലേറെ പേരെ പങ്കെടുപ്പിച്ച് കോഴിക്കല്ല് മൂടല്‍ ചടങ്ങ്.

കൊറോണ വൈറസിന്റെ സമൂഹ വ്യാപനത്തെ ചെറുക്കാനായി ഭരണി ഉത്സവവും മറ്റ് കൂട്ടായ്മകളും ചടങ്ങ് എന്ന നിലയ്ക്ക് മാത്രമായി ചുരുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡും ഇക്കാര്യം അറിയിച്ചിരുന്നു. മാസ്‌കോ, ആരോഗ്യ സുരക്ഷാ മുന്‍കരുതലോ ഇല്ലാതെ ആയിരത്തിലേറെ പേര്‍ ചടങ്ങിനെത്തിയ വീഡിയോ കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി.

കോഴിക്കല്ല് മൂടലില്‍ ഭഗവതി വീട്ടുകാരും വടക്കന്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കേണ്ട തച്ചോളി തറവാട്ടുകാരും പ്രതിനിധികളെ വെട്ടിക്കുറച്ചിരുന്നു.

സമൂഹ വ്യാപനം സംഭവിക്കുന്നത് തടയാൻ അല്ലെങ്കിൽ കുറക്കാൻ നമുക്കെന്തൊക്കെ ചെയ്യാൻ കഴിയും?

വ്യക്തികളും കുടുംബവും

കോവിഡിനെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടായിരിക്കുക.

ലക്ഷണങ്ങൾ ഉണ്ടായാൽ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്ന് അറിഞ്ഞിരിക്കുക.

ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ളവർ വീട്ടിൽ കഴിയുക.

സമൂഹത്തിലെ കൂടിച്ചേരലുകളും, യാത്രകളും നിരുത്സാഹപ്പെടുത്തുക.

സന്ദർശകരെ ഒഴിവാക്കുക.

വ്യക്തി ശുചിത്വ മാർഗ്ഗങ്ങൾ (കൈ കഴുകൽ, ചുമ ശുചിത്വം) പരമാവധി നടപ്പിലാക്കുക.

മത, രാഷ്ട്രീയ, ഇതര സംഘടനകൾ

എല്ലാ കൂട്ടം ചേരലുകളും ഒഴിവാക്കുക. കൂട്ട പ്രാർഥനകൾ നിരുൽസാഹപ്പെടുത്തുക.

സമൂഹത്തിലെ താഴെതട്ടിലുള്ളവർക്കും വീടുകൾ ഇല്ലാത്തവർക്കും ക്വാറന്റൈനോ ഐസൊലേഷനോ ആവശ്യമായി വരികയാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുക.

ജോലി സ്ഥലങ്ങൾ

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക.

എന്തെങ്കിലും ലക്ഷണം ഉള്ളവർ ഓഫീസിൽ വരുന്നത് വിലക്കുക.

അവർക്ക് ശമ്പളത്തോട് കൂടിയ അവധി നടപ്പിൽ വരുത്തുക.

വ്യക്തി ശുചിത്വത്തിന് ആവശ്യമായുള്ള സംവിധാനങ്ങൾ ഓഫീസുകളിൽ ഒരുക്കുക.

കൂടുതൽ ആളുകൾ സ്പർശിക്കാൻ ഇടയുള്ള ഉള്ള വാതിലിന്റെ ഹാൻഡിൽ, മേശ തുടങ്ങിയവ ഇടയ്ക്കിടെ വൃത്തിയാക്കുക.

പൊതു ആരോഗ്യ സംവിധാനങ്ങൾ

രോഗികളുമായി സമ്പർക്കം വന്നവരുടേയും രോഗമുള്ള രാജ്യങ്ങൾ സന്ദർശിച്ചവരുടേയും ലിസ്റ്റുകൾ പുതുക്കി കൊണ്ടിരിക്കുക.

രോഗം സ്ഥിരീകരിച്ച വരെ ഐസൊലേറ്റ് ചെയ്യുക.

നേരിട്ട് സമ്പർക്കത്തിൽ വന്നവരെയെല്ലാം ക്വാറൻറൈൻ ചെയ്യുക.

ഫോൺ വഴിയുള്ള ഉള്ള മോണിറ്ററിംഗ് പ്രോത്സാഹിപ്പിക്കുക.

പൊതു ജനത്തിനും രോഗികൾക്കുമായുള്ള നിർദ്ദേശങ്ങൾ കൃത്യമായി എത്തിക്കുക, അനുസരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

പെട്ടെന്നുണ്ടാകാൻ സാദ്ധ്യതയുള്ള രോഗികളുടെ വർധനവ് മുൻകൂട്ടി കണ്ട് ആശുപത്രികളിലെ സൗകര്യങ്ങൾ വർധിപ്പിക്കുക. പ്രത്യേകിച്ചും ഐസൊലേഷൻ സംവിധാനങ്ങൾ.

രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസ്, മൃതശരീരം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ എന്നിവ തയ്യാറാക്കി നിർത്തുക.

സമൂഹ വ്യാപനം/ വിവരങ്ങള്‍ക്ക് കടപ്പാട് : ഇന്‍ഫോ ക്ലിനിക്ക്

Related Stories

No stories found.
logo
The Cue
www.thecue.in