‘കൊവിഡില്‍ ഭീതിയുടെ സാഹചര്യമില്ല’; ജാഗ്രത വേണം, ഇല്ലെങ്കില്‍ പിടിവിട്ടുപോകുമെന്ന് മുഖ്യമന്ത്രി 

‘കൊവിഡില്‍ ഭീതിയുടെ സാഹചര്യമില്ല’; ജാഗ്രത വേണം, ഇല്ലെങ്കില്‍ പിടിവിട്ടുപോകുമെന്ന് മുഖ്യമന്ത്രി 

കൊറോണ വൈറസ് ബാധയില്‍ സംസ്ഥാനത്ത് ഭീതിയുടെ സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം പടരുന്നതില്‍ ജാഗ്രത വേണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യവുമുണ്ടായിരുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ കാല്‍ ലക്ഷത്തിലേറെ ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്നും ബഹുഭൂരിപക്ഷവും വീടുകളിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

‘കൊവിഡില്‍ ഭീതിയുടെ സാഹചര്യമില്ല’; ജാഗ്രത വേണം, ഇല്ലെങ്കില്‍ പിടിവിട്ടുപോകുമെന്ന് മുഖ്യമന്ത്രി 
കൊവിഡ് 19 : താമസ വിസക്കാര്‍ക്ക് യുഎഇയില്‍ പ്രവേശന വിലക്ക്

ഓരോ നിമിഷവും ജാഗ്രത പാലിക്കണം. ഇല്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോകാന്‍ ഇടയുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിഴവുണ്ടാകരുത്. രോഗം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന തലത്തില്‍ മാത്രം കേന്ദ്രീകരിച്ചാല്‍ പോര. പ്രതിരോധ നടപടികളുടെ മേല്‍നോട്ടം വിദഗ്ധരുടെ കൈകകളില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോരെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അസാധാരണ സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ അസാധാരണമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായി വരും. കൊവിഡ് 19 നെതിരെ സമൂഹം ഒറ്റക്കെട്ടായി നീങ്ങേണ്ടതുണ്ട്.

‘കൊവിഡില്‍ ഭീതിയുടെ സാഹചര്യമില്ല’; ജാഗ്രത വേണം, ഇല്ലെങ്കില്‍ പിടിവിട്ടുപോകുമെന്ന് മുഖ്യമന്ത്രി 
കൊവിഡ് 19: ഇറ്റലിയില്‍ 24 മണിക്കൂറില്‍ മരണം 475, വിറങ്ങലിച്ച് യൂറോപ്പ്  

നാം പുലര്‍ത്തിയ ജാഗ്രതയുടെയും കരുതലിന്റെയും ഫലമായാണ് രോഗപ്രതിരോധത്തില്‍ ഇതുവരെ നിര്‍ണായക മുന്നേറ്റമുണ്ടാക്കാനായത്. ഈ പ്രതിസന്ധി മറികടക്കാനാകും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഏറ്റെടുക്കേണ്ടത് വലിയ ഉത്തരവാദിത്വമാണ്. സമൂഹ വ്യാപനമുണ്ടായാല്‍ നിരീക്ഷണത്തില്‍ പോരായ്മകളുണ്ടാകും. രോഗവ്യാപനം സംബന്ധിച്ച് അന്യസംസ്ഥാന തൊഴിലാളികളെ ബോധവല്‍ക്കരിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവരെയും ഭാഗഭാഗക്കാക്കണം. ദൈനംദിന വിവരങ്ങള്‍ തദ്ദേശഭരണസ്ഥാനപനങ്ങള്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in