ബാറുകള്‍ പൂട്ടില്ല, ടേബിളുകള്‍ അകത്തിയിടാനും അണുവിമുക്തമാക്കാനും നിര്‍ദേശം

ബാറുകള്‍ പൂട്ടില്ല, ടേബിളുകള്‍ അകത്തിയിടാനും അണുവിമുക്തമാക്കാനും നിര്‍ദേശം

കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന് സംസ്ഥാനത്തെ ബാറുകള്‍ പൂട്ടേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ബാറുകള്‍ പൂട്ടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ബാറിലെ ടേബിളുകള്‍ നിശ്ചിത അകലം പാലിക്കാനും അണുവിമുക്തമാക്കാനും വായുസഞ്ചാരം ലഭ്യമാകുന്ന രീതിയില്‍ കൗണ്ടറുകള്‍ ക്രമീകരിക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശം.

മൂന്നാഴ്ച മുന്നില്‍ കണ്ട് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യകേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട് ലൈറ്റുകളും പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മദ്യശാലകള്‍ അടക്കാന്‍ ഇനിയും വൈകരുതെന്നും രമേശ് ചെന്നിത്തല. നേരത്തെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ബിവറേജസും മദ്യശാലകളും അടച്ചിടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in