കൊവിഡ് 19 : കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍ 

കൊവിഡ് 19 : കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍ 

കേന്ദ്രമന്ത്രി വി മുരളീധരന്‍ സ്വമേധയാ ക്വാറന്റൈന്‍ സ്വീകരിച്ചു. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍ ആദ്ദേഹത്തില്‍ രോഗലക്ഷണങ്ങളൊന്നുമില്ല. കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ച ഡോക്ടര്‍ ജോലി ചെയ്ത ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വി മുരളീധരന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈന്‍ സ്വീകരിച്ചത്. സ്‌പെയിന്‍ സന്ദര്‍ശനം നടത്തി മടങ്ങിയ ശ്രീചിത്രയിലെ ഡോക്ടറിലാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് 19 : കേന്ദ്രമന്ത്രി വി മുരളീധരന്‍ നിരീക്ഷണത്തില്‍ 
കോവിഡ് 19: വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി, നിര്‍ണായകം 

ഇയാള്‍ വിദേശത്തുനിന്ന് എത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലിയെടുത്തിരുന്നു. സഹ ഡോക്ടര്‍മാരുമായും മറ്റ് ജീവനക്കാരുമായും രോഗികളുമായും ഇടപഴകിയിരുന്നു. കൂടാതെ ഡോക്ടര്‍മാരുടെ യോഗത്തിലും പങ്കൈടുത്തു. അതിനിടെയാണ് ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന കൊറോണ അവലോകന യോഗത്തില്‍ വി മുരളീധരന്‍ പങ്കെടുത്തത്. പ്രസ്തുത ഡോക്ടറുമായി അടുത്ത് പെരുമാറിയവര്‍ മുരളീധരന്റെ യോഗത്തില്‍ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സ്വമേധയാ ക്വാറന്റൈന്‍ സ്വീകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in