തൃശൂരില്‍ കൊവിഡ് 19 ആരോപിച്ച് ഡോക്ടറെയും കുടുംബത്തെയും പൂട്ടിയിട്ടു ; ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍ 

തൃശൂരില്‍ കൊവിഡ് 19 ആരോപിച്ച് ഡോക്ടറെയും കുടുംബത്തെയും പൂട്ടിയിട്ടു ; ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍ 

തൃശൂരില്‍ കൊവിഡ് 19 ആരോപിച്ച് ഡോക്ടറെയും കുടുംബത്തെയും ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു. പുറത്ത് കൊറോണ ബാധിത മേഖലയെന്ന് പോസ്റ്ററും പതിച്ചു. മുണ്ടുപാലത്താണ് സംഭവം. ഡോക്ടറുടെ പരാതിയില്‍ ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ഈസ്റ്റ് പൊലീസിന്റേതാണ് നടപടി. പ്രസ്തുത ഡോക്ടര്‍ക്ക് നിലവില്‍ കൊറോണ ബാധയില്ലെന്നിരിക്കെയാണ് അസോസിയേഷനില്‍ നിന്ന് വഴിവിട്ട നടപടിയുണ്ടായത്. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

തൃശൂരില്‍ കൊവിഡ് 19 ആരോപിച്ച് ഡോക്ടറെയും കുടുംബത്തെയും പൂട്ടിയിട്ടു ; ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍ 
കോവിഡ്: നിരീക്ഷണത്തിലുള്ളയാള്‍ക്ക് അപകടം, ഗുരുതരപരുക്കേറ്റയാളെ അറിയാതെ ചികിത്സിച്ച് ഡോക്ടര്‍മാര്‍, 50ലേറെ പേര്‍ നിരീക്ഷണത്തില്‍ 

അതേസമയം പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള, വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ മരിച്ചത് കൊറോണ ബാധയെ തുടര്‍ന്നല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അര്‍ബുദ ബാധയെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ പിതാവ് മരണപ്പെട്ടത്. നിരീക്ഷണത്തിലായ ശേഷം വിദ്യാര്‍ത്ഥിനി അച്ഛനെ നേരില്‍ കണ്ടിരുന്നില്ല. ചൈനയില്‍ നിന്ന് എത്തിയതിനെ തുടര്‍ന്നാണ് കുട്ടിയെ നിരീക്ഷണത്തിലാക്കിയത്. നാട്ടില്‍ എത്തിയ ശേഷം ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ത്ഥിനി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ സംസ്‌കാരം നാല് ദിവസം കൂടി നീട്ടിവെയ്ക്കണമെന്ന് ജില്ലാ ഭരണകൂടം കുടുംബത്തോട് ആവശ്യപ്പെടും.

Related Stories

No stories found.
logo
The Cue
www.thecue.in