ഇനി നിര്‍ദ്ദേശം പോരാ, ലംഘിക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ വ്യവസ്ഥ കൊണ്ടുവരണമെന്ന് ഹരീഷ് വാസുദേവന്‍
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യതലത്തിലുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് നഷ്ടം ഈടാക്കാന്‍ നടപടി വേണമെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. പൊതുജനാരോഗ്യം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളില്‍ ഡിഎംഒ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തം വരണം. ലംഘിക്കുന്നവരില്‍ നിന്ന് ആ നഷ്ടം ഈടാക്കാന്‍ വ്യവസ്ഥ കൊണ്ടുവരണം. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നവരും അനുസരിക്കാത്തവരും തമ്മില്‍ വ്യത്യാസമുണ്ടാകൂ. അനുസരിക്കുന്നവരുടെ നഷ്ടം നികത്താന്‍ കഴിയൂ.. പൗരന് ഉത്തരവാദിത്തം വന്നാലേ സിസ്റ്റത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഹരീഷ് വാസുദേവന്‍.
അഡ്വ. ഹരീഷ് വാസുദേവന്‍ എഴുതിയ കുറിപ്പ്
1.ഇതുവരെയുള്ള ആരോഗ്യമന്ത്രിയുടെയും ടീമിന്റെയും എല്ലാ നല്ല നീക്കങ്ങളെയും പിന്തുണച്ചു. ഇപ്പോഴും പിന്തുണയ്ക്കുന്നു. സെക്രട്ടറി തലത്തില്‍ നടക്കേണ്ട വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ മന്ത്രി മുഴുവന്‍ സമയവും നീക്കി വെയ്ക്കുന്നത് വളരെ നല്ലകാര്യമാണ്. പക്ഷെ, മന്ത്രിക്ക് പോളിസി ലെവലില്‍ കൂടി ചിലത് ചെയ്യാനുണ്ട്. ഇനി ഇത് ഇങ്ങനെ പോരാ.
2.മെഡിക്കല്‍ കോളേജില്‍ പരിശോധന കഴിഞ്ഞു വീട്ടില്‍ പോയ വ്യക്തിയെപ്പറ്റി ശബരീനാഥന്‍ MLA നിയമസഭയില്‍ പറഞ്ഞല്ലോ. ഇതാ മൂന്നാറിലെ ഒരു സര്‍ക്കാര്‍ റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ഒരാളാണ് സര്‍ക്കാരറിയാതെ കൊച്ചി വരെ വന്ന് ഫ്‌ളൈറ്റില്‍ കയറിയത്. ബാക്കിയുള്ള നൂറിലധികം ആളുകളുടെ യാത്ര മുടക്കിയത്. അത് കണ്ടുപിടിക്കാനും ആളെ പിടിക്കാനും ആരോഗ്യവകുപ്പിന് കഴിഞ്ഞു എന്നത് ആശ്വാസകരമാണ്. പക്ഷെ ബാക്കിയുള്ളവര്‍ക്ക് നഷ്ടമുണ്ടാക്കിയതിനു ആര് സമാധാനം പറയും?
ഇനിയീ മാധ്യമങ്ങള്‍ വഴിയുള്ള പൊതു ഉപദേശം / നിര്‍ദ്ദേശം പോരാ. അനുസരിക്കാത്തവര്‍ക്ക് നഷ്ടം നികത്താനുള്ള ബാധ്യത കൊണ്ടുവരണം. എല്ലാവരും ശൈലജ ടീച്ചര്‍ പറയുന്നത് അപ്പടി അനുസരിക്കുന്ന നല്ലകുട്ടികളല്ല എന്നു മനസ്സിലായല്ലോ.
3.മന്ത്രിയോ വകുപ്പുദ്യോഗസ്ഥരോ ഫേസ്ബുക്ക് വഴിയോ മാധ്യമങ്ങള്‍ വഴിയോ നേരിട്ടോ കൊടുക്കുന്ന ഉപദേശ/നിര്‍ദ്ദേശങ്ങള്‍ പോരാ അടുത്ത ഘട്ടത്തില്‍ മനുഷ്യരെ അനുസരിപ്പിക്കാന്‍. പൊതുജനാരോഗ്യം തകരാറിലാകുമ്പോള്‍ നിയമം അനുസരിച്ചു മാത്രം പോകാനുള്ള ഉത്തരവാദിത്തം പൗരന്മാര്‍ക്ക് ഉണ്ടാക്കണം. Written instructions കൊടുക്കാന്‍ വകുപ്പിന് കഴിയണം.
4. ഹോട്ടല്‍ / റിസോര്‍ട്ട് താമസിക്കുന്നവരുടെ നിരീക്ഷണ വിവരങ്ങള്‍ അപ്പപ്പോള്‍ ആരോഗ്യവകുപ്പിനെ അറിയിക്കാന്‍ ഹോട്ടലുകള്‍ക്ക് ഇപ്പോള്‍ നിയമപരമായ ബാധ്യതയുണ്ടോ? പൗരന്മാര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിക്കാന്‍ ബാധ്യതയുണ്ടോ? Moral obligation അല്ല, legal obligation ഉണ്ടോ??
ഇല്ല. അതുണ്ടാക്കണ്ടേ? വേണം.
5.സംസ്ഥാനത്ത് അടിയന്തിരമായി പൊതുജനാരോഗ്യ നിയമം ഉണ്ടാക്കണം. 1955 ലെ പഴയ നിയമം വെച്ചാണ് പൊതുജനാരോഗ്യം ഇപ്പോഴും ഓടിക്കുന്നത്. അത് പോരാ..
ജാംബവാന്റെ കാലത്തെ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നു പറയേണ്ട പ്രതിപക്ഷം മിണ്ടുന്നില്ല. നിയമസഭ ചേരുന്നത് മന്ത്രിയെ കൂവാനല്ലല്ലോ.
2009 ല്‍ ഉണ്ടാക്കിയ കരട് നിയമം പാസ്സായോ? ഇല്ലെങ്കില്‍ അത് ഓര്‍ഡിനന്‍സിലൂടെ പാസാക്കണം. അതിലെ 4A, 4B എന്നീ വകുപ്പുകള്‍ പ്രകാരം എല്ലാ മാസവും സംസ്ഥാന ആരോഗ്യ സമിതിയും ജില്ലാ ആരോഗ്യ സമിതിയും ചേര്‍ന്ന് പൊതുജനാരോഗ്യം സംരക്ഷിക്കാന്‍ കൈക്കൊള്ളാവുന്ന എല്ലാം ചെയ്യണം. എന്തേ താമസം??
ആ നിയമത്തിന്റെ ഒരു വലിയ ന്യൂനത, വ്യക്തികള്‍ക്ക് ioslation അടക്കമുള്ള നിര്‍ദ്ദേശം നല്‍കാനുള്ള അധികാരം ആ നിയമത്തിലില്ല. അതുണ്ടാക്കണം. അത് അനുസരിക്കാത്തവരില്‍ നിന്ന് അതിന്റെ നഷ്ടം ഈടാക്കാന്‍ വ്യവസ്ഥ കൊണ്ടുവരണം.
പൊതുജനാരോഗ്യം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളില്‍ DMO കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തം വരണം. ലംഘിക്കുന്നവരില്‍ നിന്ന് ആ നഷ്ടം ഈടാക്കാന്‍ വ്യവസ്ഥ കൊണ്ടുവരണം. എങ്കില്‍ മാത്രമേ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നവരും അനുസരിക്കാത്തവരും തമ്മില്‍ വ്യത്യാസമുണ്ടാകൂ. അനുസരിക്കുന്നവരുടെ നഷ്ടം നികത്താന്‍ കഴിയൂ.. പൗരന് ഉത്തരവാദിത്തം വന്നാലേ സിസ്റ്റത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ..
Kerala State Public Health Act is the need of the hour. Let's voice for it.