കൊവിഡിലും വിടാത്ത കമ്മിറ്റിയുടെ പ്രതികാരം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കമ്മിറ്റി അറസ്റ്റ് ചെയ്ത് തടവിലിട്ടിരിക്കുന്ന കവിയും ചിന്തകനുമായ വരവരറാവുവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കമ്മിറ്റിക്ക് എതിരെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ കമ്മിറ്റിക്ക് എന്താകാനാണ്... കൊവിഡ് വന്നാലും ഇല്ലെങ്കിലും എതിര്‍ക്കുന്നവരെ ഒത്തുകിട്ടിയാല്‍ കമ്മിറ്റീടെ പ്രതികാരം അത് നടത്തുക തന്നെ ചെയ്യും

Related Stories

The Cue
www.thecue.in