ഇവിടെ നിന്നായിരുന്നു തുടക്കം, ക്യാമറയിൽ മുഖം പതിപ്പിക്കാനുള്ള തത്രപ്പാട് ഓർത്തെടുത്ത്  ടൊവിനോ
celebrity trends

ഇവിടെ നിന്നായിരുന്നു തുടക്കം, ക്യാമറയിൽ മുഖം പതിപ്പിക്കാനുള്ള തത്രപ്പാട് ഓർത്തെടുത്ത് ടൊവിനോ

THE CUE

THE CUE

എട്ടുവര്‍ഷം മുന്‍പ് ആദ്യമായി മൂവിക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിച്ചതിന്റെ ഓര്‍മ്മ പങ്കുവെക്കുകയാണ് ടൊവിനോ തോമസ്. മലയാളത്തില്‍ എറെ താരമൂല്യമുളള യുവനടനാണ് ഇന്ന് ടൊവിനോ. ശ്രദ്ധിക്കപ്പെടാതെപോയ ചില ചെറു കഥാപാത്രങ്ങളുണ്ട് താരത്തിന്റെ കരിയറില്‍. കടന്നുവന്ന വഴിയിലെ കയറ്റിറക്കങ്ങള്‍ ആരാധകരുമായി ടൊവിനോ പങ്കുവെക്കാറുമുണ്ട്. മികവുറ്റ പ്രകടനങ്ങളിലൂടെ മുന്‍നിര നായകര്‍ക്കൊപ്പം ഉയര്‍ന്നുവന്ന ടൊവിനോ ഇന്ന് മലയാള സിനിമയില്‍ ഏറെ ആരാധകരുളള നടനാണ്.

തന്റെ മറക്കാനാകാത്ത ഒരു അനുഭവത്തെപ്പറ്റി ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ. 'ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ദിവസമാണ് ഞാന്‍ ഒരു മൂവിക്യാമറയ്ക്കു മുന്നില്‍ നിന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം.' കുറിപ്പും ഒപ്പം പങ്കുവെച്ച ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. കാണുവര്‍ക്ക് എളുപ്പം മനസിലാകാന്‍ സ്വന്തം മുഖത്തിന് ചുറ്റും ചുവന്ന വൃത്തം വരച്ച് ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. ആദ്യ സിനിമയായ പ്രഭുവിന്റെ മക്കളെ കുറിച്ചായിരുന്നു പോസ്റ്റ്. ചെഗുവേര സുധീരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ചിരുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'നിങ്ങളുടെ ഡെഡിക്കേഷന്‍ ആണ് നിങ്ങളെ മുന്നോട്ട് നയിച്ചത്. ഉയരങ്ങളില്‍ എത്തെട്ടെ','ആത്മാര്‍ത്ഥമായി പോരാടി നേടിയതൊന്നും എവിടെയും പോകില്ല' എന്നിങ്ങനെ ആയിരുന്നു പോസ്റ്റിനു കീഴില്‍ ആരാധകരുടെ കമന്റുകള്‍. മുന്‍പും സ്വന്തം കരിയറുമായി ബന്ധപ്പെട്ട താരത്തിന്റെ പോസ്റ്റുകള്‍ക്ക് നല്ല പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിട്ടുളളത്.

The Cue
www.thecue.in