‘ചേച്ചിയാണ് ഞങ്ങളുടെ നായിക’,  ആദ്യ നായികയെ പരിചയപ്പെടുത്തി സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി 

‘ചേച്ചിയാണ് ഞങ്ങളുടെ നായിക’, ആദ്യ നായികയെ പരിചയപ്പെടുത്തി സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി 

നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്ത 'മറിയം വന്ന് വിളക്കൂതി'യില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമാ-സീരിയല്‍ രംഗത്ത് ശ്രദ്ധേയയായ സേതുലക്ഷ്മിയാണ്. തന്റെ ആദ്യ സിനിമയ്ക്ക് വേണ്ടി മൂന്നു വര്‍ഷം കൂടെ നിന്ന സേതുലക്ഷ്മിയോട് കഥ പറയാന്‍ പോയ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജെനിത് കാച്ചപ്പിള്ളിയുടെ കുറിപ്പ്.

‘ചേച്ചിയാണ് ഞങ്ങളുടെ നായിക’,  ആദ്യ നായികയെ പരിചയപ്പെടുത്തി സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി 
മറിയം വന്ന് വിളക്കൂതി ഈ ആഴ്ച്ച, ഒറ്റ രാത്രിയിലെ കഥയുമായി പ്രേമം ടീം 

ഒരു ഡയറി മില്‍ക്കും വാങ്ങിയാണ് ഞാന്‍ ആദ്യമായി ചേച്ചിയെ കാണാന്‍ പോയത്. എനിക്ക് ചേച്ചി എന്നാല്‍ ഒരു മുത്തശ്ശി ഫീല്‍ ആണ്. ചേച്ചിയുടെ കഥാപാത്രങ്ങളെയും ഒരുപാട് ഇഷ്ട്ടമാണ്. അതുകൊണ്ടൊക്കെ ആണ് മെഗാ മീഡിയയില്‍ വെച്ച് ആദ്യമായി കഥ പറയാന്‍ പോയപ്പോള്‍ ഒരു ഡയറി മില്‍ക്ക് വാങ്ങി കയ്യില്‍ കരുതിയത്  

ജെനിത് കാച്ചപ്പിള്ളി

കഥ പറഞ്ഞു കൊടുക്കുന്നതിനിടയില്‍ ഡയലോഗുകള്‍ പറഞ്ഞു നോക്കുന്നതും, സെറ്റില്‍ ഡയലോഗ് ഉരുവിട്ട് നടക്കുന്നതും, കൃത്യമായി സംവിധായകന്റെ ക്യാമറയുടെ അടുത്ത് വന്ന,് വരുന്നതും പോകുന്നതും അറിയിക്കുന്നതും എല്ലാം സേതുലക്ഷ്മി ചേച്ചിയുടെ ശീലങ്ങളാണ്. മൂന്നുവര്‍ഷമാണ് ചിത്രത്തിന് വേണ്ടി ഞങ്ങള്‍ ചിലവഴിച്ചത്. ഇത്രയും കാലം ചേച്ചി പ്രാര്‍ത്ഥനയോടെ ഞങ്ങളുടെ കൂടെ നിന്നു. ഇതെല്ലാം ഒരു സംവിധായകന്‍ എന്ന നിലയില്‍ വലിയ സന്തോഷം നല്‍കുന്ന കാര്യങ്ങളാണെന്നും ജെനിത് പറയുന്നു.

‘ചേച്ചിയാണ് ഞങ്ങളുടെ നായിക’,  ആദ്യ നായികയെ പരിചയപ്പെടുത്തി സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി 
‘നെയിം സ്ലിപ്പും ബബിള്‍ഗവും 4 കിളികളും’,മറിയം വന്ന് വിളക്കൂതുന്നത് ജനുവരി 31ന്

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവരാണ് സേതുലക്ഷ്മിയോടൊപ്പം സ്‌ക്രീനിലെത്തുന്ന മറ്റു താരങ്ങള്‍. സുഹൃത്തുക്കളായ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നുമണിക്കൂര്‍ നീളുന്ന സിനിമയില്‍ മറിയാമ്മ ജോര്‍ജ് എന്ന കഥാപാത്രമായി സേതുലക്ഷ്മി എത്തുന്നു.

സിനോജ് അയ്യപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അപ്പു ഭട്ടതിരി എഡിറ്റിംഗും വാസിം-മുരളി സംഗീത സംവിധാനവും ചെയ്തിരിക്കുന്നു. പ്രശാന്ത് പിള്ളയാണ് അഡീഷണല്‍ സോംഗ്‌സ്. വിനായക് ശശികുമാര്‍, ഇമ്പാച്ചി, സന്ദൂപ് നാരായണന്‍, മുരളി കൃഷ്ണന്‍ എന്നിവരാണ് ഗാനരചന. ചിത്രം ഈ മാസം 31ന് തീയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in