മുസ്ലിങ്ങള്‍ ഇന്ത്യ പിടിച്ചെടുക്കുമെന്നത് അനാവശ്യഭയമെന്ന് അഭിജിത് ബാനര്‍ജി

മുസ്ലിങ്ങള്‍ ഇന്ത്യ പിടിച്ചെടുക്കുമെന്നത് അനാവശ്യഭയമെന്ന് അഭിജിത് ബാനര്‍ജി

മുസ്ലിങ്ങള്‍ ഇന്ത്യ പിടിച്ചെടുക്കുന്നത് അടിസ്ഥാനരഹിതമായ വാദമെന്ന് നോബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് ആധിപത്യം ഉറപ്പിക്കാനാകുമെന്ന വാദത്തില്‍ കഴമ്പില്ല. കൊല്‍ക്കത്തയില്‍ സംസാരിക്കുകയായിരുന്നു അഭിജിത് ബാനര്‍ജി. അമേരിക്കയിലും സമാന സാഹചര്യമാണ്.

ഇന്ത്യയിലെയും അമേരിക്കയിലെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരാണ്. ന്യൂനപക്ഷ ജനസംഖ്യയുടെ കാര്യത്തില്‍ രാജ്യം ഭരിക്കുന്നവര്‍ അനാവശ്യ ഭീതി സൃഷ്ടിക്കുന്നുണ്ടെന്നും ബാനര്‍ജിയുടെ വിമര്‍ശനം. മുസ്ലിം ജനസംഖ്യയുടെ കാര്യത്തിലും ഭരിക്കുന്നവര്‍ വ്യാജഭീതി ഉണ്ടാക്കുന്നുണ്ട്. ഇത്തരം നരേറ്റീവുകള്‍ക്കൊന്നും വസ്തുതയുടെ പിന്‍ബലമില്ല. മുസ്ലിങ്ങള്‍ രാജ്യത്ത് ആധിപത്യമുറപ്പിക്കുമെന്ന രീതിയില്‍ യഥാര്‍ത്ഥത്തില്‍ ഭീതി നിലനില്‍ക്കുന്നില്ലെന്നും അഭിജിത് ബാനര്‍ജി.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന കാര്യം ചിന്തിക്കുന്നേയില്ലെന്നും സമൂഹത്തിന് ഗുണപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിന് തന്നെയാവും ഊന്നല്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in