‘സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍’; നോ സിഎഎ, എന്‍ആര്‍സി പ്ലക്കാര്‍ഡുകളുമായി പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്

‘സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍’; നോ സിഎഎ, എന്‍ആര്‍സി പ്ലക്കാര്‍ഡുകളുമായി പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്

പൗരത്വനിയമത്തിനും എന്‍ആര്‍സിയ്ക്കുമെതിരെയുള്ള നിലപാട് പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിലൂടെ പങ്കുവെച്ച് പ്രതിശ്രുത വധൂവരന്‍മാര്‍. തിരുവനന്തപുരം സ്വദേശിയായ ജി എല്‍ അരുണ്‍ ഗോപിയും ആശ ശേഖറും 'നോ സിഎഎ' 'നോ എന്‍ആര്‍സി' പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫി സ്റ്റുഡിയോയിലെ അര്‍ജുന്‍ വി റ്റി, വിപിന്‍ സി കെ എന്നീ ഫോട്ടോഗ്രഫര്‍മാരാണ് ചിത്രങ്ങള്‍ക്ക് പിന്നില്‍. സമൂഹത്തിലേക്ക് ഇത്തരത്തില്‍ ഒരു സന്ദേശം നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തന്റെ കസിനായ ആശയും അരുണുമെന്ന് അര്‍ജുന്‍ 'ദ ക്യു'വിനോട് പ്രതികരിച്ചു.

പൗരത്വനിയമത്തേയും പൗരത്വരജിസ്‌ട്രേഷനേയും ശക്തമായി എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. മുസ്ലീംകളെ വേര്‍തിരിച്ച് കാണുന്നത് എങ്ങനെ അംഗീകരിക്കാനാകും? അവര്‍ നമ്മുടെ ആളുകളല്ലേ.   

അര്‍ജുന്‍ വി റ്റി

ഞാനാണ് ഇങ്ങനൊരു ആശയത്തേക്കുറിച്ച് സൂചിപ്പിച്ചത്. ഇരുവരും ഉടന്‍ തന്നെ സമ്മതിച്ചു. ഫോട്ടോ ഷൂട്ട് ഇങ്ങനെ തന്നെ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. ഇത്രയും പേരിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചില്ല. ചിത്രങ്ങള്‍ കണ്ട് ദേശീയമാധ്യമങ്ങളില്‍ നിന്നും വിളിവന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്, ദ ഹിന്ദു, ബിബിസി ഹിന്ദി, എബിപിയില്‍ നിന്നെല്ലാം വിളിച്ചു. വിമര്‍ശനങ്ങളും വരുന്നുണ്ട്. 'നോ സിഎഎ' ഫോട്ടോഷൂട്ടിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണമാണ് കൂടുതലെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു

‘സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍’; നോ സിഎഎ, എന്‍ആര്‍സി പ്ലക്കാര്‍ഡുകളുമായി പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്
‘ഭരണഘടനയുമായി മുസ്ലീം പള്ളിയില്‍ നിന്നും ഒരു ദളിത് ഹിന്ദുനേതാവ്’; ആസാദ് മാറുന്ന ഇന്ത്യയുടെ പ്രതീകമെന്ന് റസൂല്‍ പൂക്കുട്ടി
‘സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍’; നോ സിഎഎ, എന്‍ആര്‍സി പ്ലക്കാര്‍ഡുകളുമായി പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്
‘ജനങ്ങള്‍ മരിച്ചുവീഴുകയാണ്’; ഒരുമയോടെ ജീവിച്ച ഇന്ത്യന്‍ ജനതക്കിടയിലേക്ക് സിഎഎ എന്തിനെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി

ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ലാ ട്രഷററാണ് അരുണ്‍ ഗോപി. ആശാ ശേഖര്‍ മാധ്യമപ്രവര്‍ത്തകയായിരുന്നു. വരുന്ന ജനുവരി 31നാണ് ഇരുവരുടേയും വിവാഹം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍’; നോ സിഎഎ, എന്‍ആര്‍സി പ്ലക്കാര്‍ഡുകളുമായി പ്രീവെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്
പുതുവൈപ്പ് ഐഒസി പ്ലാന്റ്: നിരോധനാജ്ഞ ലംഘിച്ചു; സമരക്കാരെ അറസ്റ്റ് ചെയ്തു

Related Stories

No stories found.
logo
The Cue
www.thecue.in