ഈസ്റ്റേണ്‍ ഗ്രൂപ്പിനെ ഏറ്റെടുത്ത് എം.ടി.ആര്‍

ഈസ്റ്റേണ്‍ ഗ്രൂപ്പിനെ ഏറ്റെടുത്ത്  എം.ടി.ആര്‍

കേരളത്തിലെ പ്രമുഖ മസാല വിപണന കമ്പനിയായ ഈസ്റ്റേണ്‍ ഗ്രൂപ്പിനെ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ല ഏറ്റെടുക്കുന്നു. ഈസ്‌റ്റേണ്‍ ഗ്രൂപ്പിന്റെ 67.8 ശതമാനം ഷെയറുകളാണ് ഓര്‍ക്‌ല സ്വന്തമാക്കുന്നത്. ഓര്‍ക്ലയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ എം.ടി.ആര്‍. ഫുഡ്സ് വഴിയാണ് ഇടപാട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈസ്‌റ്റേണ്‍ ഗ്രൂപ്പിന്റെ സ്ഥാപക ഉടമകളായ മീരാന്‍ കുടുബത്തിന്റെ കൈവശമുണ്ടായിരുന്ന 74 ശതമാനം ഷെയറില്‍ 41.8 ശതമാനം ഷെയറുകള്‍ ഓര്‍ക്‌ല സ്വന്തമാക്കി. ഇതുകൂടാതെ നിക്ഷേപകരായ മക്‌കോര്‍മിക്കിന്റെ കൈവശമുള്ള 26 ശതമാനം കൂടി ഇവര്‍ സ്വന്തമാക്കും. ആകെ 1356 കോടിയുടെ ഇടപാടാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇടപാട് പൂര്‍ത്തിയാകുന്നതോടെ ഈസ്റ്റേണും എം.ടി.ആറും ലയിപ്പിക്കും. ഇതില്‍ ഈസ്റ്റേണ്‍ കുടുംബത്തിന് 9.99 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും. 15 മാസത്തിനുള്ള കമ്പനിയുടെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങള്‍ അവസാനിക്കും.

കൊച്ചി ആസ്ഥാനമായ ഈസ്റ്റേണ്‍ ഗ്രൂപ്പ് 1983ലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളത്തിലെ നമ്പര്‍ വണ്‍ കറിപൗഡര്‍ ബ്രാന്‍ഡായി ചുരുങ്ങിയ കാലം കൊണ്ട് വളര്‍ന്ന കമ്പനി ഇന്ന് വിദേശ വിപണിയിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. 2010ലായിരുന്നു മക്‌കോര്‍മിക് ഈസ്‌റ്റേണിന്റെ 26 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്.

Related Stories

No stories found.
logo
The Cue
www.thecue.in