മേശതുടപ്പുകാരനായി തുടക്കം, ഇന്ന് 49 മത് ശാഖ ദുബായില്‍ തുറന്ന് 'ജൂനിയർ കുപ്പണ്ണ'

മേശതുടപ്പുകാരനായി തുടക്കം,  ഇന്ന് 49 മത് ശാഖ ദുബായില്‍ തുറന്ന് 'ജൂനിയർ കുപ്പണ്ണ'

തമിഴ് നാട്ടിലെ പ്രശസ്തമായ കുപ്പണ്ണ കുടുംബം ദുബായിലും ചുവടുറപ്പിക്കുന്നു. ദുബായില്‍ തങ്ങളുടെ ആദ്യത്തെ ശാഖ കരാമയില്‍ ദക്ഷിണേന്ത്യന്‍ സംഗീത സംവിധായകന്‍ യുവാന്‍ ശങ്കർ രാജ ഉദ്ഘാടനം ചെയ്തത്. ഉപഭോക്തക്കള്‍ ഉള്‍പ്പടെ നിരവധി പേർ ഉദ്ഘാടനത്തിനെത്തിയിരുന്നു. യുഎഇയിലെ ആദ്യസ്ഥാപനമാണിത്. ആഗോളതലത്തില്‍ 49 മത്തെയും.

പതിനാലാമത്തെ വയസില്‍ കോയമ്പത്തൂരില്‍ നിന്ന് ഈറോഡിലേക്ക് വന്ന കുപ്പുസാമിയാണ് കുപ്പണ്ണയുടെ സ്ഥാപകന്‍. കുപ്പുസാമി ഈറോഡില്‍ ജീവിതം ആരംഭിച്ചത് മേശതുടപ്പുകാരനായാണ്. പത്തുവർഷത്തോളം ഈറോഡിലെ സെല്‍വ വിലാസത്തില്‍ ജോലി ചെയ്തു. പിന്നീട് അതേ ഹോട്ടലിലെ തന്നെ മാനേജരായി. 12 പേർക്ക് ഇരിക്കാന്‍ സാധിക്കുന്ന ഹോട്ടല്‍ ഈറോഡില്‍ തുടങ്ങിയത് 1958 ലാണ്. തമിഴ് നാടിന്‍റെ ആരാധനാമൂർത്തികളെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന കെ കാമരാജ്, എംജിആർ,ശിവാജി, കലൈജ്ഞർ, ജയലളിത തുടങ്ങിയവരെല്ലാം കുപ്പുസാമിയുടെ കൈപ്പുണ്യത്തിന്‍റെ ഇഷ്ടക്കാരായി.

1960 ല്‍ കുപ്പുസാമിയും തിരുമതി രുക്മിണി അമ്മയും ചേർന്നാണ് കൊങ്കു ഭക്ഷണരീതിയിൽ സ്ഥാപനം ആരംഭിച്ചത്. 'കുപ്പുവണ്ണാ ഹോട്ടലിലേക്ക് പോകലാമാ' എന്നതില്‍ നിന്നാണ് കുപ്പണ്ണയെന്ന വിളിപ്പേര് പിറന്നത്. കഴിഞ്ഞ 60 വർഷമായി വിവിധ ദേശങ്ങളില്‍ സഞ്ചരിക്കുകയും രുചിഭേദങ്ങളും പ്രത്യേകതകളും മനസിലാക്കുകയും ചെയ്തു.ഓരോ ദേശത്തേയും രുചിവൈവിധ്യങ്ങള്‍ മനസിലാക്കിയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഇന്ന് മലേഷ്യയിലും സിംഗപ്പൂരും ശ്രീലങ്കയിലുമുള്‍പ്പടെ ശാഖകളുണ്ട് ജൂനിയർ കുപ്പണ്ണയ്ക്ക്. കെ മൂർത്തിയും കെ അറുമുഖവുമാണ് ഇപ്പോള്‍ നടത്തിപ്പുകാർ.

ഗുണമേന്മയുളളതും രുചിയുളളതുമായ ഭക്ഷണമാണ് ആറ് പതിറ്റാണ്ടുകളായി കുപ്പണ്ണ നല‍്കുന്നത്. കേരളത്തിലും അധികം വൈകാതെ സ്ഥാപനം തുടങ്ങും.ജൂനിയർ കുപ്പണ്ണ ഡയറക്ടർമാരായ ബാല, മൂർത്തി കുപ്പുസാമി,സക്കീർ ഹുസൈൻ (പവർ ഗ്രൂപ്പ്) മുരളി, (ടോപ് റോക്ക് ഇന്‍റീരിയേഴ്സ്) തുടങ്ങിയവരും ഉദ്ഘാടനത്തില്‍ സംബന്ധിച്ചു.ആർ ജെ അജ്ഞന അവതാരകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in