
വാഹനവ്യൂഹ നിയന്ത്രണത്തില്‍ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തി വി സോണ്‍. ഏറ്റവും ലളിതമായ രീതിയില്‍ നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തി വാഹനത്തെക്കുറിച്ചുള്ള നിർണായ വിവരങ്ങള്‍ അറിയുകയെന്നുളളതാണ് വി സോണ്‍ എ ഐയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകളുടെയും ബസ് ഡ്രൈവർമാരുടെയും സഹായമില്ലാതെ കുട്ടികളുടെ ബസ് എവിടെയെത്തിയെന്ന് മാതാപിതാക്കള്‍ക്ക് മനസിലാക്കാന്‍ വീ സോണ്‍ എ ഐയിലൂടെ സാധിക്കും. ചാറ്റ് ബോട്ട് പോലെ സന്ദേശം അയച്ചോ ശബ്ദത്തിലൂടെയോ വിവരങ്ങള്‍ അറിയാം.
കൂടാതെ ഗതാഗത നിയമലംഘനം, മോഷണം കണ്ടെത്തുക,ചെലവ് നിയന്ത്രിക്കുക, അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കെല്ലാം വീസോണ്‍ എഐ പ്രയോജനപ്പെടുമെന്ന് മാനേജിങ് ഡയറക്ടർ അൻവർ മുഹമ്മദ് അറിയിച്ചു. സംഭാഷണ എ ഐ അസിസ്റ്റന്‍റാണ് വി സോണ്‍ എ ഐ. പ്രത്യേകിച്ച് സാങ്കേതിക പരിശീലനം ആവശ്യമില്ല എന്നുളളതുകൊണ്ടുതന്നെ ഫ്ലീറ്റ് ഉടമകള്‍ക്കും സാധാരണക്കാർക്കുമെല്ലാം ഒരുപോലെ ഈ എ ഐയുടെ സഹായം പ്രയോജനപ്പെടുത്താനാകും. 24 മണിക്കൂറും പ്രവർത്തിക്കുമെന്നതും നേട്ടമാണ്.
ഓപ്പറേഷൻസ് മാനേജർ എൻ,എം. ഷെരീഫ്, ബിസിനസ് ഡെവലപ്മെന്‍റ് ഡയറക്ടർ ഷബീർ അലി, അഡ്മിൻ മാനേജർ റാഫി പള്ളിപ്പുറം, ഐടി മാനേജർ ഷെനുലാൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.