യുഎഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് ആയ യൂണിയൻ കോപ് അവരുടെ ഫ്ലാഗ്ഷിപ് ലോയൽറ്റി പ്രോഗ്രാമായ തമയസ് റീലോഞ്ച് ചെയ്തു. പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്‍റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം. തമയസ് 2012-ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് കിഴിവുകളും റിവാർഡുകളും നൽകാനുള്ള പുതിയ വഴിയായിരുന്നു അത്. പുതിയ ലോയൽറ്റി പ്രോഗ്രാം കൂടുതൽ വ്യക്തിഗതമായ, ഇന്ററാക്ടീവ് ആയ അനുഭവം നൽകും.
പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കൂടുതല്‍ ഉപകാര പ്രദമാകുന്ന രീതിയിലാണ് തമയസ് വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്ന് യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.ഷോപ്പിങ് രീതികൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് പ്രത്യേകം തയാറാക്കിയ വ്യക്തിഗത അനുഭവമാണ് ഇതിലേറ്റവും പ്രധാനം.
യൂണിയൻ കോപ് ആപ്പിലൂടെ മാത്രം ലഭ്യമായ എക്സ്ക്ലൂസീവ് കിഴിവുകളും ലഭ്യമാകും. ഇന്‍ററാക്ടീവ് ഗെയിമുകളും നറുക്കെടുപ്പുകളും തത്സമയ റിവാർഡ് ട്രാക്കിങ്, അംഗങ്ങൾക്ക് പ്രത്യേകം ഡിജിറ്റൽ ആക്സസ് എന്നിവയും ലഭ്യമാകും. യൂണിയൻ കോപ് തമയസ് അംഗങ്ങൾക്ക് ഇപ്പോൾ പുതിയ യൂണിയൻ കോപ് ആപ്പ് ഡൗൺലോഡ് ചെയ്തും അപ്ഡേറ്റ് ചെയ്തും മുഴുവൻ ലോയൽറ്റി ആനുകൂല്യങ്ങളും നേടാം. സഹായങ്ങൾക്ക് ടോള്‍ ഫ്രീ നമ്പറായ 800 8889 എന്നതില്‍ വിളിക്കുകയോ അല്ലെങ്കിൽ കസ്റ്റമർ ഹാപ്പിനസ് സെന്‍ററുകളിലുത്തുകയോ ചെയ്യാം.