യൂണിയന്‍ കോപിന്‍റെ കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന്‍ 8.508 മില്ല്യണ്‍ ദിർഹം കടന്നു

യൂണിയന്‍ കോപിന്‍റെ കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന്‍ 8.508 മില്ല്യണ്‍ ദിർഹം കടന്നു

യൂണിയന്‍ കോപിന്‍റെ ഇതുവരെയുളള കമ്മ്യൂണിറ്റി കോണ്‍ട്രിബ്യൂഷന്‍ 8.508 മില്ല്യണ്‍ ദിർഹം കടന്നു.രാജ്യത്തിന്‍റെ വിവിധ മേഖലകളെ സഹായിക്കുന്ന പദ്ധതിയായ കമ്മ്യൂണിറ്റി കോൺട്രിബ്യൂഷന് പ്രധാന്യം നൽകുന്ന ആദ്യ സ്വകാര്യ സംരംഭങ്ങളിലൊന്നാണ് യൂണിയൻ കോപ്.

തുടക്കം മുതൽ സാമൂഹികം, ആരോ​ഗ്യം, സുരക്ഷ, ചാരിറ്റി, സ്പോർട്സ്, യുവതയ്ക്ക് വേണ്ടിയുള്ള പ​ദ്ധതികൾ തുടങ്ങിയവയ്ക്ക് യൂണിയൻ കോപ് പിന്തുണ നൽകുന്നുണ്ട്.ഈ വർഷം സാമ്പത്തികവും അല്ലാതെയുമുള്ള പിന്തുണ നൽകിയ സംഘടനകളിൽ മുഹമ്മദ് ബിന്‍ റാഷിദ് എസ്റ്റാബ്ലിഷ്മെന്‍റ് ഫോർ എസ് എം ഇ ഡെവലപ്മെന്‍റ്, ഖലീഫ ഫണ്ട് ഫോർ എന്‍റർപ്രൈസ് ഡെവലപ്മെന്‍റ് , ദ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്‍റ്, ദൃ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ്സ് എന്നിവ ഉള്‍പ്പെടുന്നു.

ഇത് കൂടാതെ നാഷണൽ സർവീസ് എംപ്ലോയീസിനും സർക്കാരിന്‍റെ മറ്റു വിഭാ​ഗങ്ങൾക്കും അർധ സർക്കാർ സ്ഥാപനങ്ങൾക്കും സഹായം നൽകി. ഇതിൽ ദുബായ് പോലീസ് ജനറൽ കമാൻഡ്, ദുബായ് വിമൻസ് അസോസിയേഷൻ എന്നിവയും ഉൾപ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in