ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ

ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ
Published on

ഈദ് ആഘോഷങ്ങളുടെ ഒരുക്കത്തിലാണ് യുഎഇ. പെരുന്നാൾ കോടി എടുക്കാനും അവശ്യ സാധനങ്ങൾ വാങ്ങാനുമായി ഷോപ്പിങ്ങ് തിരക്കിലാണ് നഗരം. ബലിപെരുന്നാളിനെ വരവേൽക്കാൻ 20 മുതൽ 60% വരെ ആദായ വിൽപനയുമായി ബിഗ് ഈദ് സേവേഴ്സ് ക്യാപെയ്നുമായാണ് ലുലു ഉപഭോക്താക്കളെ വരവേൽക്കുന്നത്.

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. നിത്യോപയോഗ ഉൽപന്നങ്ങൾ മികച്ച വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. മറ്റുളളവയ്ക്കും വൻ വിലക്കുറവ് ഉറപ്പാക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ ഇലക്ട്രോണിക് തുടങ്ങിയവയ്ക്ക് 20 മുതൽ 60% വരെ കിഴിവുണ്ട്. കൂടാതെ, നൂറ് ദിർഹത്തിൽ കൂടുതൽ ഷോപ്പിങ്ങ് ചെയ്യുന്ന ലുലു ഹാപ്പിനെസ് അംഗങ്ങൾക്ക് ഡയ്മണ്ട് പ്രമോഷൻ ക്യാപെയ്നിൽ ഭാഗമായി വിജയികളാകാനും അവസരമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in