അജദ് റിയൽ എസ്റ്റേറ്റിന്‍റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പ് ഏറ്റെടുത്തു

അജദ് റിയൽ എസ്റ്റേറ്റിന്‍റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പ് ഏറ്റെടുത്തു
Published on

അജദ് റിയൽ എസ്റ്റേറ്റിന്‍റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പ് ഏറ്റെടുത്തു. 51 ശതമാനം ഓഹരിയാണ് ഏറ്റെടുത്തത്. അജദ് റിയൽ എസ്റ്റേറ്റ് സി ഇ ഒ ഹമാദ് മുഹമ്മദ് അബ്ദുല്ല അൽ കത്ബിയും ബിസിസി ഗ്രൂപ്പ് ഇന്‍റർനാഷണല്‍ ഗ്രൂപ്പ് ചെയർമാൻ അംജദ് സിത്താര സാന്നിദ്ധ്യത്തില്‍ ദുബായിലാണ് കരാർ ഒപ്പുവച്ചത്.

റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർക്ക് 100 ശതമാനം കമ്മിഷൻ നൽകുന്ന പുതിയ രീതി നടപ്പിലാക്കുമെന്ന് ബിസിസി ഗ്രൂപ്പ് പ്രഖ്യാപിച്ചു. 2012-ൽ സ്ഥാപിതമായ ബിസിസി ഗ്രൂപ്പ് ഇന്ന് നിർമാണം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, ഐടി തുടങ്ങിയ വിവിധ മേഖലകളിൽ യുഎഇ, ഖത്തർ, സൗദി , ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in