വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് സൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ്

വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍  യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന  സ്റ്റേറ്റ് സൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ്

വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങളും സേവനങ്ങളും ഒരുക്കാന്‍ യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റേറ്റ് സൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. കോളേജ് പ്രവേശനം മുതല്‍ കരിയർ കൗണ്‍സിലിംഗ് വരെയുളള സേവനങ്ങളാണ് വിദ്യാർത്ഥികള്‍ക്ക് ലഭിക്കുക. ഇതോടനുബന്ധിച്ച് നിരവധി സംരംഭങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സർവ്വകലാശാലകളുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമാകാന്‍ 1500 വിദ്യാർത്ഥികള്‍ക്കാണ് അവസരം ലഭിക്കുക.

മികച്ച വിജയം നേടുന്നതിനായി വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്നുളളതാണ് സ്റ്റേറ്റ് സൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ലക്ഷ്യമിടുന്നത്. രക്ഷിതാക്കള്‍ക്കും സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആവശ്യമായ പിന്തുണയും സേവനങ്ങളും നല്‍കും. അതോടൊപ്പം തന്നെ കോളേജ് പ്രവേശനം മുതല്‍ കരിയർ തെരഞ്ഞെടുക്കുന്നതിനാവശ്യമായ കൗണ്‍സിംഗിനുളള പിന്തുണയും കമ്പനി നല്‍കും. എല്ലാ വിദ്യാഭ്യാസ സേവനങ്ങളും നല്‍കുന്ന സ്വന്തം സർവ്വകലാശാലയെന്നതും സ്റ്റേറ്റ് സൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ലക്ഷ്യമിടുന്നുണ്ട്. പുതിയ പങ്കാളിത്തങ്ങളും പരിപാടികളും പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സ്റ്റേറ്റ്‌സൈഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ തഫ്‌സീർ താഹിർ പറഞ്ഞു. സ്റ്റേറ്റ് സൈഡ് ഗ്രൂപ്പ് ഓക്സ്ഫർഡ് സർവ്വകലാശാല വേനല്‍കാല കോഴ്സുകളില്‍ പങ്കെടുക്കാനും

സിലിക്കൺ വാലിയിലെ കാത്തലിക് മാസ്റ്റേഴ്സ് സർവ്വകലാശാല നോട്രെ ഡാം ഡി നാമൂർ സർവ്വകലാശാലയുമായി ചേർന്നുളള ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ഭാഗമാകാനും അർമേനിയയിലെ ട്രഡീഷണല്‍ മെഡിസിന്‍ സർവ്വകലാശാലയില്‍ എംബിബിഎസ് പ്രവേശനത്തിനുളള അവസരവുമൊരുക്കും. 36,000 ഡോളറാണ് എംബിബിഎസ് പ്രവേശന ഫീസ്.ചൈൽഡ് ബിഹേവിയർ അനലിസ്റ്റ്, ആയുർവേദ ഡോക്ടർ, ചൈൽഡ് സൈക്കോളജിസ്റ്റ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവരടങ്ങിയ വിദഗ്‌ധ സംഘത്തിന്‍റെ നേതൃത്തില്‍ യുഎഇയിൽ ഡോ. ബീമ ക്ലിനിക്ക് ഫോർ ചൈൽഡ് ഡെവലപ്‌മെൻ്റ് സ്‌കൂൾ റെഡിനസ് പ്രോഗ്രാമും ആരംഭിക്കും. യുഎസ് ആസ്ഥാനമായുള്ള പ്രമുഖ ടെക്‌നോളജി കമ്പനിയായ ഹിച്ച് ലൈൻ നൽകുന്ന ഇൻ്റേൺഷിപ്പ് പ്രോഗ്രാമും ഒരുക്കും. ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ കമ്പനി സിഇഒ തഫ്‌സീർ താഹിർ, ആയുർവേദ ഫിസിഷന്‍ ബീമാ ഷാജി, അലന്‍ രോഹിത് എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in