പ്രവാസികള്‍ക്ക് ബാങ്കിങ് എളുപ്പമാക്കാന്‍ എസ് ഐ ബിയുടെ സാലറി അഡ്വാന്‍റേജ് ഗ്ലോബല്‍ അക്കൗണ്ട്

പ്രവാസികള്‍ക്ക് ബാങ്കിങ് എളുപ്പമാക്കാന്‍ എസ് ഐ ബിയുടെ സാലറി അഡ്വാന്‍റേജ് ഗ്ലോബല്‍ അക്കൗണ്ട്
Published on

ശമ്പളക്കാരായ പ്രവാസികള്‍ക്ക് ബാങ്കിങ് എളുപ്പമാക്കാന്‍ സാലറി അഡ്വാന്‍റേജ് ഗ്ലോബല്‍ അക്കൗണ്ട് സാഗാ അവതരിപ്പിച്ച് എസ് ഐ ബി. സീറോ ബാലന്‍സ് ആവശ്യകതകളും ബാങ്കിങ് സേവനങ്ങളും തടസ്സമില്ലാതെ നടത്താന്‍ കഴിയുമെന്നുളളതാണ് സാഗയുടെ പ്രത്യേകത. തിരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, ഹോം, കാര്‍ ലോണുകള്‍ക്കുള്ള പ്രോസസിംഗ് ഫീസില്‍ 25% ഇളവ് തുടങ്ങിയവയുമുണ്ടെന്ന് എസ് ഐ ബി വക്താക്കള്‍ പറഞ്ഞു. എന്‍ ആ‍ർ ഐ കള്‍ക്ക് മികച്ച ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ടെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി ആര്‍ ശേഷാദ്രി പറഞ്ഞു

അല്‍ ബദര്‍ എക്സേഞ്ച്, അല്‍ റസൂക്കി എക്സേഞ്ച്, സെിം എക്സേഞ്ച്, അല്‍ ലഡ്നിബ എക്സേഞ്ച്, ഫസ്റ്റ് എക്സേഞ്ച് ഒമാന്‍, ഹൊറൈസണ് എക്സേഞ്ച് തുടങ്ങിയ എക്സേഞ്ചുകളുമായും മണി ട്രാൻസ്ഫർ ഓപ്പറേറ്റർമാരുമായും സൌത്ത് ഇന്ത്യൻ ബാങ്ക് ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇതുവഴി പ്രവാസികൾക്ക് അനായാസം നാട്ടിലേക്ക് പണമയക്കാൻ സാധിക്കും. (നിലവിൽ ജിസിസിയിലെ 35-ലേറെ മണി എക്സേഞ്ച് സ്ഥാപനങ്ങളുമായി സൗത്ത് ഇന്ത്യൻ ബാങ്ക് സഹകരിക്കുന്നുണ്ട്.

എസ് ബി ഐയുടെ മിറർ പ്ലസ് ബാങ്കിങ് ആപ് 9 വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. ഇ-ലോക്ക്, ഇ-ലിമിറ്റ് എന്നിവ പോലുള്ള പ്രധാന സുരക്ഷാ സവിശേഷതകളുമുണ്ട്. നിലവിൽ റമിറ്റ് മണി എബ്രോഡ് ഉപയോഗിച്ച് നൂറിലധികം കറൻസികളിൽ വിദേശത്തേക്ക് പണമയക്കാനാവും. അവധി ദിനങ്ങളിലടക്കം യുഎസ് ഡോളർ, യുഎഇ ദിർഹം, യൂറോ, പൗണ്ട് കറന്‍സികളിൽ ഓൺലൈനായി പണം കൈമാറാനാവും.മ്യൂച്വല്‍ ഫണ്ടുകളില്‍ ഓണ്‍ലൈനില്‍ നിക്ഷേപിക്കുക, തല്‍ക്ഷണം മുന്‍കൂട്ടി അംഗീകരിച്ച വായ്പകള്‍ നേടുക, സ്വര്‍ണ്ണ വായ്പ പുതുക്കുക തുടങ്ങിയവയ്ക്കായുള്ള പണം ഡിജിറ്റലായി കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്. ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി.ആർ ശ്രേഷാദ്രി, എച്ച്.ആർ മേധാവി ആൻ്റോ ജോർജ്, സീനിയർ ജനറൽ മാനേജർമാരായ എ.സോണി, എസ്.എസ് ബിജി എന്നിവർ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in