ദുബായിലെ പ്രധാനപ്പെട്ട ഫാഷന്‍ പ്രദർശനങ്ങളിലൊന്നായ ദി റാമ്പ് ദുബായ് സിലിക്കണ്‍ സെന്‍ട്രലില്‍ നടക്കും. സെപ്റ്റംബർ 27, 28 തിയതികളില്‍ വൈകീട്ട് ആറുമണിക്ക് നടക്കുന്ന ഫാഷന്‍ ഷോയില്‍ പ്രമുഖരായ 16 ഫാഷന്‍ മോഡലുകളും 21 കുട്ടി മോഡലുകളും ഭാഗമാകും. 21 ബ്രാന്‍ഡുകളുടെ ഏറ്റവും പുതിയ വസ്ത്ര ശേഖരങ്ങളുടെ പ്രദർശനമാണ് ഫാഷന്‍ ഷോയിലൂടെ നടക്കുക.
എല്ലാ പ്രായക്കാർക്കും അഭിരുചികൾക്കും അനുസൃതമായി വൈവിധ്യമാർന്ന വസ്ത്രശേഖരങ്ങളുടെ പ്രദർശമാണ് ഫാഷന്‍ ഷോയിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്‍റർനാഷണല്‍ ഡയറക്ടർ സലിം എം എ പറഞ്ഞു. വിപണിയിലെ ഉണർവ്വ് ലക്ഷ്യമിട്ടാണ് ദ റാമ്പ് ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഫാഷന്‍ ഷോയോട് അനുബന്ധിച്ച് കലാപരിപാടികളും ഒരുക്കും. ലുലു ഹൈപ്പർമാർക്കറ്റിനൊപ്പം മാക്സ് ജോയ് ആലുക്കാസ് എന്നിവരാണ് ഷോ സംഘടിപ്പിക്കുന്നത്. തനിഷ്ക്,ശ്രീ,ജിയോഡാനോ,ബേബിഷോപ്പ്,റിയോ,സ്പ്ലാഷ് തുടങ്ങിയവരെല്ലാം ഷോയുടെ ഭാഗമാകും.