ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ പ്രസ്റ്റൺ പദ്ധതിക്ക് തുടക്കമായി
Published on

ദുബായിലെ ലിവാനിൽ കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ 'കോൺഫിഡന്‍റ് പ്രസ്റ്റൺ' പദ്ധതിക്ക് തറക്കല്ലിട്ടു. കോൺഫിഡന്‍റ് ഗ്രൂപ്പ് ദുബായ് മാനേജിങ് ഡയറക്ടർ രോഹിത് റോയിയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയും ചടങ്ങിൽ പങ്കെടുത്തു.

ദുബായ് ഒരു വിസ്മയനഗരമാണ്. ആഢംബരവും ഒപ്പം സാമൂഹിക മൂല്യങ്ങളും ഒരുപോലെ സമന്വയിക്കുന്ന താമസ സൗകര്യങ്ങള്‍ ഒരുക്കുകയെന്നുളളതാണ് ലക്ഷ്യമെന്ന് കോൺഫിഡന്‍റ് പ്രസ്റ്റൺ പദ്ധതിയെ കുറിച്ച് വിശദീകരിച്ച് ഡോ. സി.ജെ. റോയ് പറഞ്ഞു. ദുബായുടെ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ വളർച്ച ത്വരിതഗതിയിലാണ്.ഇന്ത്യയില്‍ നിന്നുള്‍പ്പടെ നിരവധി പേർ യുഎഇ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ മുൻ പദ്ധതിയായ കോൺഫിഡന്‍റ് ലാൻകാസ്റ്റർ 11 മാസം കൊണ്ട് പൂർത്തിയാക്കിയിരുന്നു. കോൺഫിഡന്‍റ് പ്രസ്റ്റൺ 16 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടുതൽ ശ്രദ്ധേയമായ വാസ്തുവിദ്യാ ഘടകങ്ങളും സുസ്ഥിരമായ രൂപകൽപ്പനകളും ആഡംബരം, നവീനത, പരിസ്ഥിതി ബോധം എന്നിവയും സംയോജിപ്പിച്ചായിരിക്കും കോൺഫിഡന്‍റ് പ്രസ്റ്റൺ ഒരുങ്ങുന്നതെന്ന് കോൺഫിഡന്‍റ് ഗ്രൂപ്പ് ദുബായ് എംഡി രോഹിത് റോയ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in