ഡാന്യൂബുമായി കൈകോർത്ത് ഗുഡ് പ്ലാസ്റ്റിക് കമ്പനി, സുസ്ഥിര പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിപണിയിലേക്കെത്തിക്കും

ഡാന്യൂബുമായി കൈകോർത്ത് ഗുഡ് പ്ലാസ്റ്റിക് കമ്പനി, സുസ്ഥിര പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിപണിയിലേക്കെത്തിക്കും

സുസ്ഥിര പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ പോളി ഗുഡ് വിപണിയിലെത്തിക്കാന്‍ ഡാന്യൂബ് ഗ്രൂപ്പുമായി ചേർന്നുളള പങ്കാളിത്തം പ്രഖ്യാപിച്ച് ഗുഡ് പ്ലാസ്റ്റിക് കമ്പനി. കോപ് 28 ന് ആതിഥ്യം വഹിക്കാന്‍ യുഎഇ ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ സുസ്ഥിര ഭാവി ഉറപ്പാക്കുന്നതിനുളള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഡാന്യൂബ് ഗ്രൂപ്പ് സിഇഒ മധുസൂധൻ റാവു പറഞ്ഞു.മധ്യപൂർവ്വ ദേശത്തിലെ ഈ പുതിയ തുടക്കത്തില്‍ സന്തോഷമുണ്ടെന്ന് ദി ഗുഡ് പ്ലാസ്റ്റിക് കമ്പനിയുടെ സിഇഒ ഡോ വില്യം ചിസോവ്സ്കി അഭിപ്രായപ്പെട്ടു.

സുസ്ഥിരത ഉറപ്പുവരുത്തുന്ന ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. 100% റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്ന് പൂർണ്ണമായും ഉൽപ്പാദിപ്പിക്കുന്ന ഒരു നൂതനമായ ഉപരിതല മെറ്റീരിയലാണ് പോളിഗുഡ്. പോളിവുഡ് ‍ഡിസൈന്‍ വാരത്തില്‍ മനോഹമായ ഉല്‍പന്നങ്ങള്‍ പ്രദർശിപ്പിച്ചു. പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുള്‍പ്പടെ നിർമ്മിച്ച ഉല്‍പന്നങ്ങളാണ് ഐസ് ബർഗ് ഇന്‍ ദ ഡസേർട്ടില്‍ പ്രദർശിപ്പിച്ചിട്ടുളളത്.

യു എ ഇ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിൽ വൈവിധ്യമാർന്ന ശാഖകളുള്ള ഡാന്യൂബ് മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ നിർമ്മാണസാമഗ്രികമ്പനികളിലൊന്നാണ്. ഡാന്യൂബ് ബിൽഡിംഗ് മെറ്റീരിയൽസ് ഡാന്യൂബ് ഗ്രൂപ്പിന്‍റെ ഒരു ഉപസ്ഥാപനമാണ്.പ്രതിവർഷം ഉത്പാദിപ്പിക്കുന്ന 400 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ തോത് കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് ഗുഡ് പ്ലാസ്റ്റിക് കമ്പനി പ്രവർത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in