ആദ്യ യുണിറ്റി മാൾ ടെക്നോപാർക്കിൽ , ചെറുകിട സംരംഭകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി പി രാജീവ്

ആദ്യ യുണിറ്റി മാൾ ടെക്നോപാർക്കിൽ , ചെറുകിട സംരംഭകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മന്ത്രി പി രാജീവ്

ഭൗമസൂചികയുള്ള ഉത്പന്നങ്ങളുൾപ്പെടെ പ്രാദേശിക ഉത്പന്നങ്ങൾക്കായി സംസ്ഥാനത്തെ ആദ്യ യുണിറ്റി മാൾ ഉടൻ തുടങ്ങുമെന്ന് വ്യവസായമന്ത്രി പി രാജീവ്. ടെക്നോപാർക്കിലാണ് യുണിറ്റി മാൾ വരുക. ഡൽഹിയിൽ നക്കുന്ന വേൾഡ് ഫുഡ് ഇന്ത്യ 2023ൽ മന്ത്രിസഭ അം​ഗീകരിച്ച ശുപാർശ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കും. കേരളീയം പരിപാടിയോട് അനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പ് നടത്തിയ ബിടുബി മീറ്റ് ഉദ്ഘാടനത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.

രാജ്യത്തെ എല്ലാം സംസ്ഥാനങ്ങൾക്കും അവരുടെ ഉത്പന്നങ്ങൾ യുണിറ്റിമാളിൽ പ്രദർശിപ്പിക്കാം, ഒരു ജില്ല, ഒരു ഉത്പന്നം പദ്ധതി പ്രകാരമുള്ളവയ്ക്കും മാളിൽ വിൽപന അനുവദിക്കും .സംസ്ഥാനങ്ങളിലെ ഒരു ജില്ല ഒരു ഉത്പന്നം, ഭൗമസൂചിക ഉത്പന്നങ്ങൽ കരകൗശല വസ്തുക്കൾ എന്നിവയ്ക്കായി കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് യുണിറ്റി മാൾ എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതിന് പുറമേ എംഎസ്എംഇ ഉത്പന്നങ്ങളുടെ പ്രദർശനത്തിനായി അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ ഡിസംബറിൽ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു വർഷം കൊണ്ട് 140000 സംരംഭങ്ങൾ ആരംഭിച്ച് ചരിത്രം സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു. ഇതിന് പുറമെയാണ് എംഎസ്എംഎംഇ ക്ലിനിക്കുകൾ, ഇൻഷുറൻസ് പദ്ധതി എന്നിവയുള്ളത്. സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ എല്ലാ താത്പര്യങ്ങളും സംരക്ഷിക്കാൻ സർക്കാർ പ്രതിഞ്ജാബദ്ധരാണ്.

ഉത്പന്നങ്ങളുടെ വിപണനസാധ്യതകൾ ബിടുബി മീറ്റിലൂടെ വർധിക്കും, അടുത്ത കേരളീയം പരിപാടി മുതൽ ബിടുബി മീറ്റും ട്രേഡ് ഫെയറും പ്രധാന ആകർഷകണമാകും. നിലവിലെ പ്രദർശനത്തിൽ സംസ്ഥാനത്ത് നിന്നുള്ള 36 ഭൗമസൂചിക ഉത്പന്നങ്ങൾ എത്തിച്ചിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in